ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരു സമൂഹമായി ഒറ്റക്കെട്ടായി ഇതിനെതിരെ നിന്നേ പറ്റൂ: സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കെതിരെ മഞ്ജു വാര്യര്‍

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയുള്ള WCC ക്യാമ്പയിനൊപ്പം പങ്കു ചേര്‍ന്ന് നടി മഞ്ജു വാര്യരും. ‘റെഫ്യൂസ് ദ അബ്യൂസ് സൈബര്‍ ഇടം ഞങ്ങളുടെയും ഇടം’ എന്ന ക്യാമ്പയിനിന്റെ ഭാഗമായുള്ള വീഡിയോയിലാണ് മഞ്ജു വാര്യര്‍ സംസാരിക്കുന്നത്.

‘ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടേത്. ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത അഭിപ്രായ സ്വാതന്ത്ര്യമാണ്.എന്നാല്‍ ഈ അഭിപ്രായ സ്വാതന്ത്ര്യം എവിടം വരെ എന്നൊരു ചോദ്യമുണ്ട്. ചെറിയൊരു വിഭാഗം ആളുകളെങ്കിലും അവര്‍ക്ക് വിയോജിപ്പുള്ള ആരെ വേണമെങ്കിലും വ്യക്തിപരമായി അധിക്ഷേപിക്കാനും അസഭ്യം പറയാനുമുള്ള ഒരു അവകാശമായി ഇതിനെ കണക്കാക്കുന്നുണ്ട്. ഈ ഒരു ആക്രമണം കൂടുതലും നേരിടുന്നത് സ്ത്രീകളാണെന്നുള്ളത് ആര്‍ക്കും നിഷേധിക്കാനാവാത്ത സത്യമാണ്. ഇങ്ങനെ ചെയ്യുന്നവരോട് ഭൂരിപക്ഷം ആളുകളും പ്രതികരിക്കാറുമില്ല. അതു തന്നെയാണ് അവരെ വീണ്ടും വീണ്ടും ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഇത് തടഞ്ഞേ പറ്റൂ. നമ്മളെല്ലാവരും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരു സമൂഹമായി ഒറ്റക്കെട്ടായി ഇതിനെതിരെ നിന്നേ പറ്റൂ,’ മഞ്ജു വാര്യര്‍ പറഞ്ഞു.

നേരത്തെ നടിമാരായ നിമിഷ സജയന്‍, സാനിയ ഇയ്യപ്പന്‍, അന്ന ബെന്‍, ടെലിവിഷന്‍ അവതാരകയായ രഞ്ജിനി ഹരിദാസ് തുടങ്ങിയവര്‍ റെഫ്യൂസ് ദ അബ്യൂസ് ക്യാംമ്പയിനിന്റെ ഭാഗമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News