എന്റെ എല്ലാ സന്തോഷങ്ങൾക്കും കാരണം ‘അമ്മ :ഞാൻ മരിക്കുന്നവരെ ‘അമ്മ ജീവിച്ചിരിക്കണം :കരച്ചിലോടെ സുരാജ് വെഞ്ഞാറമൂട്

സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം സുരാജ് വെഞ്ഞാറമൂട് ഈ വര്ഷം സ്വന്തമാക്കി.ഇതിനു മുൻപ് ദേശീയ അവാർഡ് നേടിയ സുരാജിന് ഏറെ വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങൾ അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.  ഫൈനൽസ് ,തൊണ്ടിമുതൽ ,ആൻഡ്രോയിഡ്,വികൃതി തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ.

ഒരു ലക്ഷ്യവുമില്ലാത്ത കുട്ടിക്കാലമായിരുന്നു തന്റേതെന്ന് സുരാജ് ജെ ബി ജങ്ങ്ഷനിൽ പറഞ്ഞ കാര്യം കേൾക്കുമ്പോൾ അത്ഭുദം തോന്നാം.ഒരു ലക്ഷ്യവുമില്ലാതിരുന്ന ആ കുട്ടിയാണ് ഇന്ന് ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കി അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്നത്.പട്ടാളത്തിൽ ചേരണമെന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം.പിന്നീട ചേട്ടൻ മിമിക്രി ചെയ്യുന്ന കണ്ടപ്പോൾ അതായി ഭ്രമം.പിന്നീട ടെലിവിഷനിലേക്കും അവിടെ നിന്നും വെള്ളിത്തിരയിലേക്കും .

കുട്ടിക്കാലത്തെ മറക്കാൻ കഴിയാത്ത ഒരു ഓര്മകൾ പങ്കു വെക്കുകന്ന സുരാജ് ജെ ബി ജങ്ഷനിൽ അറിയാതെ കരഞ്ഞു പോകുന്നുണ്ട്. .മോഷണത്തിൽ അറിയാതെ അകപ്പെട്ടുപ്പോയ കുട്ടിക്കാലത്തിന്റെ ഓര്മ പങ്കു വെച്ചാണ് തുടങ്ങിയത് .കൂട്ടുകെട്ടിന്റെ ബലത്തിൽ അടുത്ത പറമ്പിലെ തേങ്ങാ മോഷ്ടിച്ചു വിട്ട കഥ തമാശ രൂപത്തിലാണ് സുരാജ് പറയുന്നത് .അടുത്ത വീട്ടിലെ പറമ്പിൽ നിന്നും തേങ്ങാ അടർത്തി കഴിഞ്ഞപ്പോഴാണ് ഇത് വീട്ടുകാർ പിടിക്കും എന്ന് മനസിലായത്.വിചാരിച്ച പോലെ വീട്ടുകാർ കെട്ടിയിട്ടു അടിച്ചു.അത്തരത്തിൽ വികൃതിയായിരുന്നു സുരാജ് എന്ന് അഭിമുഖത്തിൽ അദ്ദേഹം സ്വയം സമ്മതിക്കുന്നുണ്ട് .എന്നാൽ എല്ലാ ചിരികൾക്കുമൊടുവിൽ ഇത്രയും വലിയ നിലയിലെത്താൻ അമ്മയാണ് കാരണം എന്ന് സുരാജ് പറയുമ്പോൾ കണ്ണ് നിറയുന്നുണ്ട് .ഞാൻ മരിക്കുന്നവരെ ‘അമ്മ ജീവിച്ചിരിക്കണം എന്നാണ് സുരാജിന്റെ ആഗ്രഹം എന്നും പറയുമ്പോൾ കരച്ചിൽ നിയന്ത്രിക്കാനും ആകുന്നില്ല .അച്ഛനെ മനസിലാക്കാൻ കഴിയാതിരുന്ന ബാല്യത്തെക്കുറിച്ചും സുരാജ് ജെ ബി ജങ്ഷനിൽ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News