ജനിച്ചയുടൻ ഡോക്ടറുടെ മാസ്ക് വലിച്ചൂരി നവജാത ശിശു; 2020ന്‍റെ ചിത്രമെന്ന് സോഷ്യല്‍ മീഡിയ

കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ലോകം പകച്ചു നിൽക്കുമ്പോൾ പ്രതീക്ഷയാവുകയാണ് ഒരു നവജാത ശിശുവിന്റെ ചിത്രം. ജനിച്ചയുടന്‍ തന്നെ പുറത്തെടുത്ത ഡോക്ടറുടെ സർജിക്കൽ മാസ്ക് വലിച്ചൂരാൻ ശ്രമിക്കുന്ന നവജാത ശിശുവിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

യുഎഇയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സമർ ചെഅയൈബ് ആണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നവജാത ശിശുവിനെ ഡോക്ടർ കൈയ്യില്‍ എടുത്തു പിടിച്ചിരിക്കുന്നതും കുഞ്ഞ് ഡോക്ടറുടെ മാസ്ക് വലിച്ചൂരാൻ ശ്രമിക്കുന്നതും ചിത്രത്തില്‍ കാണാം. മാസ്കിനുള്ളിലെ ഡോക്ടറുടെ ചിരിക്കുന്ന മുഖവും ചിത്രത്തില്‍ കാണാം.

‘നമ്മൾ ഉടൻ‌ തന്നെ മാസ്‌കുകൾ ഊരിമാറ്റാൻ‌ പോകുന്നു എന്നതിന്റെ ഒരു അടയാളം നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നു’- എന്നാണ് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഡോ. സമർ ചെഅയൈബ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

നല്ലൊരു ഭാവി ഉണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഈ ചിത്രമെന്ന് പലരും കമന്‍റ് ചെയ്തു. 2020ന്റെ ചിത്രം(photo of 2020) എന്നാണ് മറ്റു ചിലർ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here