പ്രണയാർദ്രയായി റിമി ടോമി

പ്രണയാർദ്രമായ ഭാവങ്ങളോടെ റീമിയെ അധികം കാണാറില്ല. കാരണം റിമിയുടെ താളാത്മകമായ പാട്ടുകളാണ് ആരാധകർ പലപ്പോഴും ഏറ്റെടുക്കാറുള്ളത്. പക്ഷെ എല്ലാത്തരം പാട്ടുകളും ഇഷ്ട്ടപ്പെടുന്ന റിമി പാടാനായി മെലഡികൾ തിരഞ്ഞെടുക്കാറുമുണ്ട്.ഇപ്പോഴിതാ സ്വന്തം പ്രൊഡക്ഷനിൽ അതിമനോഹരമായ ഒരു പ്രണയഗാനവുമായി റീമി എത്തുന്നു.ആ ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തിൽ റീമി തന്നെ പ്രണയനായികയാകുന്നു എന്നതും പ്രത്യേകതയാണ്.

‘സുജൂദല്ലേ’ എന്ന പ്രണയഗാനമാണ് നാളെ വൈകിട്ട് റീമിടോമിയുടെ Rimi Tomy Official എന്ന യൂട്യൂബ് ചാനലിലൂടെ റിലീസാകാൻ പോകുന്നത്.സുജൂദല്ലേ എന്ന പേരുപോലെ തന്നെ ആത്മാർത്ഥമായ സമർപ്പണം തന്നെയാണ് റീമിക്ക് ഈ ഗാനവും. നല്ല ഒരു പാട്ടായതുകൊണ്ടു കൂടുതൽ പേരിലേക്കെത്താൻ വേണ്ടിയാണു ദൃശ്യാവിഷ്‌കാരം ചെയ്യാൻ തീരുമാനിച്ചത് എന്ന് റീമിടോമി കൈരളി ന്യൂസ് ഓൺലൈനോട് പറഞ്ഞു.”സുജൂദല്ലേ എന്ന പേരിൽ തന്നെ എന്തൊരു സൗന്ദര്യമാണ്.കേട്ടവർ ഒരുപാട് പേര് എന്നോട് എന്താ അർത്ഥംന്നൊക്കെ ചോദിച്ചു.ശരിക്കും നമസ്കാരം അല്ലെങ്കിൽ പ്രണാമം എന്നാണ് ആ വാക്കിന്റെ അർത്ഥം.കേട്ടപ്പോൾ നല്ല പാട്ടായും വരിയായും തോന്നി. ഒരുപാട് നല്ല വരികൾ മലയാളികൾക്ക് സമ്മാനിച്ച ബി.കെ ഹരിനാരായണൻ ആണ് വരികൾ എഴുതിയിരിക്കുന്നത്.കുഞ്ഞാലി മരക്കാർ അടക്കം ഒട്ടേറെ നല്ല പ്രോജക്ടുകളുടെ ഭാഗമായ റോണി റാഫേൽ ആണ് സംഗീതം.ഇങ്ങനെ ഒരു കൂട്ടായ്മയിലൂടെ പാട്ട് പാടാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യം”

View this post on Instagram

A post shared by Rimitomy (@rimitomy) on

ഹോളീവുഡിലും ബോളീവുഡിലുമൊക്കെ ഒട്ടേറെ ഗാനങ്ങൾ ചലച്ചിത്രഗാനത്തേക്കാൾ പ്രചാരം നേടുന്നത് നമ്മൾ കാണാറുണ്ട്.നമ്മുടെ നാട്ടിലും അത്തരത്തിൽ ഒരു ട്രെൻഡ് ഉണ്ടാകണമെന്ന് എനിക്ക് ആഗ്രഹം തോന്നിയിട്ടുണ്ട്. ഇങ്ങനെയുള്ള ആഗ്രഹങ്ങൾ എല്ലാം കൂടി ചേർന്നാണ് സുജൂദല്ലേ എന്ന പ്രണയഗാനം ദൃശ്യവൽക്കരിക്കണം എന്ന് തോന്നിയത് എന്നും റീമി പറഞ്ഞു.റീമിയുടെ പ്രൊഡക്ഷനിൽ ആണ് സുജൂദല്ലേ എന്ന ആൽബം നാളെ വൈകിട്ട് പുറത്തിറങ്ങുന്നത്.

നവ്യാ നായർ, പ്രിയാമണി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ നാളെ വൈകിട്ട് 5 മണിക്ക് ഫെയ്സ്ബുക്ക് പേജിലൂടെ ആൽബം റിലീസ് ചെയ്യും .റീമി അതിസുന്ദരിയായി പ്രണയിനിയായി എത്തുന്ന ഈ ഗാനത്തിന്റെ ഛായാഗ്രഹണം- ആമോഷ് പുതിയാട്ടിൽ, കൺസട്പ് ആന്റ് ഡയറക്ഷൻ-ഷാരോൺ.പ്രതീഷ് ജേക്കബ് എന്ന നവാഗത നടൻ ആണ് റീമയ്‌ക്കൊപ്പം വേഷമിടുന്നത്.

റീമി ഇതിനുമുൻപും തന്റെ യൂട്യൂബ് ചാനലിലൂടെ ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്.ആദ്യം ഒരു ക്രിസ്ത്യൻ ഡിവോഷണൽ ഗാനമായിരുന്നു.പിന്നീട കണ്ണാനായാൽ രാധ വേണം എന്ന ഗാനത്തിന്റെ കവർ സോങ്ങ് റിലീസ് ചെയ്തിരുന്നു.

സോഷ്യൽ മീഡിയ വൻ വരവേൽപ്പാണ് ആ ഗാനങ്ങൾക്ക് നൽകിയത്.പക്ഷെ ആദ്യമായാണ് ചലച്ചിത്രഗാനമല്ലാത്ത ഒരു പുതിയ ഗാനം റിമി അവതരിപ്പിക്കുന്നത്.സുജൂദല്ലേ ജനങ്ങൾ ഏറ്റെടുത്താൽ കൂടുതൽ നല്ല പാട്ടുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കും എന്ന് റീമി പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News