ശിവശങ്കർ കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവാൻ സാധ്യതയില്ല.പക്ഷെ അയാൾ ചെയ്ത കുറ്റമെന്താണ്

മുതിർന്ന മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ് എഴുതുന്നു

ശിവശങ്കർ കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവാൻ സാധ്യതയില്ല.പക്ഷെ അയാൾ ചെയ്ത കുറ്റമെന്താണ് എന്ന് ആരെങ്കിലും ഒന്ന് പറയുമോ?

സ്വർണക്കടത്തിന് കൂട്ടുനിന്നതാണോ?കൈക്കൂലി വാങ്ങിയതാണോ?കോടതി വിധി വായിച്ചിട്ടു ഇക്കാര്യത്തിൽ ഒരു തീരുമാനമുള്ളതായി കാണുന്നില്ല. ലോക്കറിൽ കണ്ടത് അഴിമതിപ്പണമാണ് എന്ന ഈ ഡി യുടെ പുതിയ നിലപാട് അവരുടെ പഴയ പരാതിയിൽ പറയുന്നതിന് വിരുദ്ധമാണ് എന്ന് കോടതി തന്നെ പറയുന്നുണ്ട്; പക്ഷെ അക്കാര്യത്തിൽ കോടതിയ്ക്ക് ഏതെങ്കിലും പ്രശ്നമുള്ളതായി കാണുന്നില്ല.

മൂന്നുമാസത്തെ അന്വേഷണത്തിനും നിരന്തര ചോദ്യം ചെയ്യലിനും ശേഷം ഒരാളെ അറസ്റ്റ് ചെയ്തു മൂന്നാഴ്ച കസ്റ്റഡിയിലും ജയിലും പാർപ്പിച്ചിട്ടും അയാൾ ചെയ്ത കുറ്റമെന്തു എന്ന് ഒരു അന്വേഷണ ഏജൻസിയ്ക്കു പറയാൻ പറ്റുന്നില്ലെങ്കിൽ അവരെന്തു അന്വേഷണമാണ് നടത്തുന്നത്?

അവരെന്താണ് ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്?എന്തുകൊണ്ടാണ് ശിവശങ്കർക്ക് ജാമ്യം നിഷേധിച്ചത്?ശിവശങ്കർ കസ്റ്റംസിനെ മൂന്നുനാലു പ്രാവശ്യം വിളിച്ചു എന്ന സ്വപ്നയുടെ മൊഴി ശരിയാവുകയും ആ വിളിച്ചപ്പോഴൊക്കെ കടത്തിയത് സ്വർണ്ണമാണ് എന്ന് അന്വേഷണത്തിൽ തെളിയുകയും ചെയ്‌താൽ അദ്ദേഹം കള്ളക്കടത്തിന് സഹായം ചെയ്തു എന്ന് കണക്കാക്കേണ്ടി വരും. ഇക്കാര്യങ്ങളൊക്കെ അന്വേഷിക്കേണ്ടതുണ്ട്.

ലോക്കറിൽ നിന്ന് കിട്ടിയ പണം സ്വർണക്കടത്തിൽനിന്നു കിട്ടിയതാണോ ലൈഫ് മിഷനിൽനിന്നു കൈക്കൂലി കിട്ടിയതാണോ എന്ന കാര്യത്തിൽ ഇനിയും അന്വേഷണം നടത്തേണ്ടതുണ്ട്. അത് കൈക്കൂലി കിട്ടിയതാണെന്ന ഈ ഡി യുടെ ഇപ്പോഴത്തെ വാദം അവരുടെതന്നെ പരാതിയിൽ പറയുന്നതിന് എതിരാണ്. എങ്കിലും അതൊന്നും ശിവശങ്കർ കുറ്റം ചെയ്തില്ല എന്നതിന് തൃപ്തികരമായ തെളിവല്ല.

സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിയാകുന്നവർക്കു ജാമ്യം കൊടുക്കണമെങ്കിൽ അവർ കുറ്റം ചെയ്തിട്ടില്ല എന്ന് വിശ്വസിക്കാൻ കോടതിയ്ക്ക് ന്യായമായ കാരണങ്ങൾ വേണം; ജാമ്യത്തിൽ വിട്ടാൽ ആ സമയത്തു അവർ മറ്റുകുറ്റകൃത്യങ്ങൊളൊന്നും ചെയ്യാൻ സാധ്യത ഉണ്ടായിരിക്കുകയുമരുത്.

ഇക്കാരണങ്ങൾകൊണ്ടൊക്കെ, കേസിന്റെയോ പരാതിക്കാരന്റെയോ ഈ ഡിയുടെയോ അവകാശങ്ങളുടെയോ മെറിറ്റിലേക്കു കടക്കാതെ തന്നെ ജാമ്യഅപേക്ഷ തള്ളുന്നു.ഇതാണ് കോടതി വിധി വായിച്ചപ്പോൾ എനിക്ക് മനസിലായത്.

ബൈ ദി ബൈ, ഏതു കുറ്റത്തെക്കുറിച്ചാണ് അങ്ങ് പറയുന്നത്, യുവറോണർ?

***
പേടിക്കാൻ നിങ്ങൾ ഉത്തർ പ്രദേശിൽ പോകണം എന്ന് നിർബന്ധമൊന്നുമില്ല. കേരളത്തിലായാലും മതി.

കോടതികൾ മെറിറ്റ് നോക്കിവരുമ്പോഴേക്കും നിങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമായിക്കോളും.

ശിവശങ്കർ കുറ്റം ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവാൻ സാധ്യതയില്ല.

പക്ഷെ അയാൾ ചെയ്ത…

Posted by KJ Jacob on Tuesday, November 17, 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here