ദേഹാസ്വാസ്ഥ്യം; സ്വപ്ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അട്ടക്കുളങ്ങര ജയിലിൽ കഴിയുകയായിരുന്ന സ്വപ്നയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ജയിൽ അധികൃതർ അറിയിച്ചു.

രക്തസമ്മർദ്ദത്തിലെ വ്യതിയാനം കാരണം പലപ്പോഴും ഇത്തരത്തിൽ ക്ഷീണമുണ്ടാകാറുണ്ടെന്ന് സ്വപ്ന പറഞ്ഞു.
ഇതിനു മുമ്പും സ്വപ്നയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News