എന്റെ സിനിമയ്ക്ക് നീ പാട്ടെഴുതണമെന്നാണ് അവസാനമായി അനില്‍ തന്നോട് ആവശ്യപ്പെട്ടത്: മുരുകന്‍ കാട്ടാക്കട

അന്തരിച്ച കവി അനില്‍ പനച്ചൂരാനുമായുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് മുരുകന്‍ കാട്ടാക്കട. ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നുവെന്നും തിരക്കഥ പൂര്‍ത്തിയായെന്നും അനില്‍ പറഞ്ഞിരുന്നതായി മരുകന്‍ കാട്ടാക്കട കൈരളി ന്യൂസിനോട് പറഞ്ഞു.

ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കുവേണ്ടി മുരുകന്‍ പാട്ടെഴുതണം എന്നാണ് ഇന്നലെ തന്നോട് ഫോണില്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം ഓര്‍ക്കുന്നു.

നാടിന്റെ വിവിധ ഭാവങ്ങള്‍ പ്രമേയമാക്കി എഴുതിയ സിനിമയുടെ പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാവുമെന്നും അനില്‍ പറഞ്ഞു

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

‘ ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നു. തിരക്കഥ പൂര്‍ത്തിയായി. മുരുകന്‍ പാട്ടെഴുതണം എന്നാണ് ഇന്നലെ തന്നോട് ഫോണില്‍ ആവശ്യപ്പെട്ടത്. കാടിന്റെ വിവിധ ഭാവങ്ങള്‍ പ്രമേയമാക്കി എഴുതിയ സിനിമയുടെ പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാവുമെന്നും അനില്‍ പറഞ്ഞു. പണ്ട് പി ഭാസ്‌കരന്‍ മാഷ് സംവിധാനം ചെയ്ത സിനിമയ്ക്ക് ശ്രീകുമാരന്‍ തമ്പിയെ കൊണ്ട് പാട്ടെഴുതിച്ച പോലെ നീ എനിക്ക് പാട്ടെഴുതി തരണമെന്നും അനില്‍ ആവശ്യപ്പെട്ടു.

കൊറോണ ബാധിച്ച് ഇന്നലെ എട്ടു മണിയോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

വീടിനു മുന്നില്‍ തലചുറ്റി വീണ പനച്ചൂരാനെ ആദ്യം കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലും അവിടെ നിന്നും കായംകുളത്തെ സ്വകാര്യആശുപത്രിയില്‍ കൊണ്ടുപോയി.

പിന്നീട് തിരുവനന്തപുരം കിംസില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. 55 വയസ്സായിരുന്നു. കോവിഡ് പോസിറ്റീവ് ആയിരുന്നു.

ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ ഗാനങ്ങള്‍ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here