സ്വർണക്കടത്ത് കേസില്‍ 10 പേർ രഹസ്യ സാക്ഷികൾ

സ്വർണ്ണക്കടത്ത് കേസിലെ സാക്ഷികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ച് എൻഐഎ. സാക്ഷികളായ 10 പേരുടെ വിവരങ്ങൾ പ്രതികൾക്കോ അഭിഭാഷകർക്കോ കൈമാറരുതെന്ന എൻഐഎയുടെ ആവശ്യം കോടതി അംഗീകരിച്ചു.

കേസിലെ നാലാം പ്രതിയായിരുന്ന സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയത് രാഷട്രീയ വിവാദത്തിന് വഴിവച്ചതിന് പിന്നാലെയാണ് എൻഐഎ നടപടി.

സ്വർണ്ണ ക്കടത്ത് കേസിൽ സാക്ഷികളായ 10 പേരുടെ വിവരങ്ങൾ പുറത്തു വിടരുതെന്ന എൻഐഎയുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. സാക്ഷികളുടെ ജീവന് ഭീഷണിയുണ്ടെന്നും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് എൻഐഎ കോടതിയെ സമീപിച്ചത്. പ്രതികൾക്കോ അഭിഭാഷകർക്കോ സാക്ഷികളുടെ പേര് വിവരങ്ങൾ പോലും കൈമാറരുതെന്നാണ് നിർദേശം.

കോടതിയുടെ പരസ്യ രേഖകളിലും ഈ വിവരങ്ങൾ ഉണ്ടാകില്ല. വിചാരണ ഘട്ടത്തിൽ മാത്രമായിരിക്കും സാക്ഷികൾ ആരൊക്കെയെന്ന് വ്യക്തമാകൂ. കേസിൽ നാലാം പ്രതിയായിരുന്ന സന്ദീപ് നായരെ എൻഐഎ മാപ്പുസാക്ഷിയാക്കിയത് രാഷട്രീയ വിവാദത്തിന് വഴിവച്ചിരുന്നു. സന്ദീപ് നായരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ സ്വർണ്ണക്കടത്തിലെ മുഖ്യ സൂത്രധാരൻ ഇയാൾ ആണെന്നായിരുന്നു എൻഐഎ അറിയിച്ചത്.

എന്നാൽ പിന്നീട് ബി ജെ പി പ്രവർത്തകനായ സന്ദീപ് നായർ മാപ്പുസാക്ഷിയായതോടെ വിവാദങ്ങൾക്കും കാരണമായി. പിന്നാലെയാണ് സാക്ഷികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ എൻ ഐ എ തീരുമാനിച്ചത്. 33 പേർ പ്രതികളായ കേസിൽ ഇരുപത് പേർക്കെതിരെ യുഎപിഎ ചുമത്തിയാണ് എൻഐഎ നേരത്തേ കുറ്റപത്രം സമർപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here