ആരോഗ്യപ്രവർത്തകരടക്കം നിരവധിയാളുകള്‍ ജീവന്‍ പോലും പണയപ്പെടുത്തി സേവനരംഗത്ത് സജീവമാകുമ്പോള്‍ ‘പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്താലേ വാക്സിൻ കൊടുക്കാനാകൂ’ എന്ന രീതിയില്‍ കൊട്ടിഘോഷിച്ച് നടത്തിയ വാക്സിനേഷന്‍ പരിപാടി ഉദ്ഘാടനമെന്ന പ്രഹസനത്തിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ്.
വശ്യക്കാർക്ക് ഒരു മണിക്കൂർ എങ്കിൽ ഒരുമണിക്കൂർ, നേരത്തെ എടുത്തുകൊടുക്കാൻ ഈ രാജ്യത്തു ഒരുത്തനും, ഒരു വി ഫോർ വാക്സിനേഷൻകാരനും, ഇല്ലാതെ പോയി എന്ന് കെ ജെ ജേക്കബ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ;
വാക്സിനേഷൻ പരിപാടി ഇന്ന് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തു; അങ്ങേയറ്റം റിസ്കിൽ നിൽക്കുന്ന ആരോഗ്യപ്രവർത്തകരടക്കം പലർക്കും വാക്സിൻ കിട്ടി.
പക്ഷെ ഒരു കാര്യം നമ്മൾ മറന്നു പോയി.
ഈ വാക്സിൻ തയാറായത് ഇന്ന് രാവിലെയല്ല. പലയിടത്തും മൂന്നും നാലും ദിവസം മുൻപേ എത്തി. ഒക്കെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
അപ്പോഴും ആളുകൾക്ക് പുതുതായി കോവിഡ് പിടിക്കുന്നുണ്ടായിരുന്നു. അവരിൽ പലരും ഒരു പക്ഷെ മരിക്കുകയും ചെയ്യും.
പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്താലേ വാക്സിൻ കൊടുക്കാൻ പാടുള്ളൂ എന്ന് ചോദിച്ചു ആവശ്യക്കാർക്ക് ഒരു മണിക്കൂർ എങ്കിൽ ഒരുമണിക്കൂർ, നേരത്തെ എടുത്തുകൊടുക്കാൻ ഈ രാജ്യത്തു ഒരുത്തനും, ഒരു വി ഫോർ വാക്സിനേഷൻകാരനും, ഇല്ലാതെ പോയി.
ഉണ്ടായിരുന്ന വാഴയാകട്ടെ ഇതുവരെ പുറത്തിറങ്ങിയിട്ടുമില്ല.
അല്ലായിരുന്നെങ്കിൽ കാണാമായിരുന്നു.
“ചായ വിറ്റ പൈസ കൊണ്ടല്ലോ വാക്സിൻ വാങ്ങിയത് ” എന്ന പാഷാണത്തിന്റെ രോഷപ്രകടനവും കണ്ടില്ല, comments Rajesh Narayanan
വാക്സിനേഷൻ പരിപാടി ഇന്ന് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തു; അങ്ങേയറ്റം റിസ്കിൽ നിൽക്കുന്ന ആരോഗ്യപ്രവർത്തകരടക്കം പലർക്കും…
Posted by KJ Jacob on Saturday, 16 January 2021
Get real time update about this post categories directly on your device, subscribe now.