ബിഹാര്‍ സർക്കാരിനെതിരെ പോസ്റ്റിടുന്നവര്‍ ജാഗ്രതൈ: അഭിപ്രായ സ്വാതന്ത്ര്യം ഇനിമുതല്‍ സൈബര്‍ കുറ്റം

ബിഹാര്‍ സർക്കാരിനെതിരെയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ സൈബര്‍  കുറ്റകൃത്യമാക്കി ഉത്തരവ്.മന്ത്രിമാര്‍ എംഎല്‍എമാര്‍ , എംപിമാര്‍ തുടങ്ങിയവര്ക്കെതിരായ സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ 7 വര്ഷം വരെ തടവ് ലഭിക്കുന്ന കുറ്റകരമാണെന്ന് ബിഹാര്‍ പൊലീസ് ഉത്തരവില് പറയുന്നു.

ബിഹാര്‍ സര്ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. നിതീഷ് കുമാര്‍ ഹിറ്റ്ലറുടെ പാത പിന്തുടരുകയാണെന്നാണ് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിൻമേലുള്ള വിലങ്ങാണിതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News