ടെലഗ്രാമിൽ സിനിമകൾക്ക് നിരോധനം ഏർപ്പെടുത്തി അധികൃതർ

ടെലഗ്രാം ആപ്പിലെ സിനിമകളെല്ലാം നിരോധിച്ച് അധികൃതർ. വെള്ളം സിനിമയുടെ നിർമാതാവിന്റെ പരാതിയെ തുടർന്നാണ് ടെലഗ്രാം അധികൃരുടെ നടപടി. സിനിമകളുടെ വ്യാജ പതിപ്പുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഗ്രൂപ്പുകൾ എല്ലാം നിരോധിച്ചു.

ഒടിടിയിലും തീയറ്ററിലും റിലീസാവുന്ന സിനിമകൾ അടക്കമുള്ള വിഡിയോ കണ്ടന്റുകൾ ടെലഗ്രാമിലൂടെ വേഗത്തിൽ പ്രചരിക്കുന്നതിനെ പറ്റി ഇതിനു മുമ്പും പരാതികളുയർന്നിരുന്നു. ഇത് അവസാനിപ്പിക്കണമെന്ന് പലപ്പോഴായി സിനിമാ പ്രവർത്തകർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പൈറേറ്റഡ് കണ്ടന്റുകൾ ഏറ്റവുമധിക പ്രചരിക്കുന്നത് ടെലഗ്രാമിലൂടെയാണ്. ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പ് എന്നതിനുപരി ഒരു സിനിമാ ലൈബ്രറി പോലെയായിരുന്നു ടെലഗ്രാം സിനിമാ പ്രേമികൾ ഉപയോഗിച്ചിരുന്നത്.

പരാതിയ്ക്ക് പിന്നാലെ പൈറസിക്കെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത നിലപാടാണ് ടെലഗ്രാം അധികൃതർ എടുത്തത്. പൈറേറ്റഡ് സിനിമകളും വെബ് സീരീസുകളും മറ്റും പോസ്റ്റ് ചെയ്തിരുന്ന നിരവധി ചാനലുകളും ഗ്രൂപ്പുകളും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ടെലഗ്രാം നീക്കം ചെയ്തിരുന്നു.

ഇതിനു മുമ്പും പലതവണ ചാനലുകൾ നീക്കം ചെയ്തിട്ടുണ്ടെങ്കിലും അവ പുതിയ പേരുകളിൽ വീണ്ടും ടെലഗ്രാമിൽ തിരികെ എത്താറുമുണ്ട്. ഇടയ്ക്കിടെ ഇത്തരത്തിൽ ചാനലുകൾ പൂട്ടാറുണ്ടെങ്കിലും ഇത്രയധികം ചാനലുകൾ ഒരുമിച്ച് നീക്കം ചെയ്യുന്നത് ഇത് ആദ്യമായാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here