ആലപ്പുഴ: മാന്നാറിൽ നിന്നും യുവതിയെ തട്ടികൊണ്ട് പോയ സംഘാഗങ്ങൾ പമ്പയാറ്റിലേയ്ക്ക് എറിഞ്ഞു കളഞ്ഞ മാരകായുധങ്ങൾ ആലപ്പുഴയിൽ നിന്നെത്തിയ ഫയർ & റെസ്ക്യു സ്കൂബാ ടീം വെള്ളത്തിനടിയിൽ നിന്നും കണ്ടെത്തി.
മാന്നാർ പരുമല ആശുപത്രിയിൽ നിന്നും വാഹനത്തിരക്ക് ഒഴിവാക്കി പോകുവാൻ ഉപയോഗിക്കുന്ന പൈനുംമൂട് ജംഗ്ഷന് സമീപമുള്ള ആമ്പുലൻസ് പാലത്തിന് താഴെ കോട്ടക്കൽ കടവിന് സമീപം പമ്പാനദിയിൽ നിന്നുമാണ് ആയുധങ്ങൾ കണ്ടെത്തിയത്.
ഈ പാലത്തിന് മുകളിൽ വാഹനം നിർത്തിയ ശേഷം ബാക്ക് ഡോർ തുറന്ന് നീളമുള്ള രണ്ട് വാളുകളും ഒരു ചുറ്റികയും, ഒരു കമ്പിപ്പാരയും, ഒരു ഇരുമ്പ് പട്ടയും ഉൾപ്പെടെ അഞ്ചോളം മാരകായുധങ്ങൾ പമ്പയാറ്റിലേയ്ക്ക് വലിച്ചെറിഞ്ഞു എന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് വെള്ളത്തിനടിയിൽ നടത്തിയ തെരച്ചിൽ നടത്തിയത്.
ചെളി നിറഞ്ഞ പമ്പയാറ്റിൽ മണിക്കൂറുകൾ നീണ്ട തെരച്ചിലിനെ തുടർന്നാണ് രണ്ട് വാളുകളും ഒരു ഇരുമ്പ് പട്ടയും കണ്ടെത്തിയത്. നദിയിലെ ഒഴുക്കും തെരച്ചിലിന് പ്രതികൂലാവസ്ഥ സ്ഥഷ്ടിച്ചു.
അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ R. ഗിരീഷിൻ്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യു ഓഫീസർ വിഷ്ണുനാരായണൻ, ഫയർ & റെസ്ക്യു ഓഫീസർ (ഡ്രൈവർ) K. P. പുഷ്പരാജ്, ഫയർ & റെസ്ക്യു സ്കൂബാ ഡൈവർമാരായ V. M. മിഥുൻ, V. R. ബിജു എന്നിവർ അടങ്ങുന്ന ആലപ്പുഴയിൽ നിന്നെത്തിയ സ്കൂബാ ടീമാണ് പമ്പാനദിയിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തത്.
Get real time update about this post categories directly on your device, subscribe now.