
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ തന്നെ നിര്‍ബന്ധിക്കുന്നു എന്ന സ്വപ്ന സുരേഷിന്‍റെ ശബ്ദസംഭാഷണം അവരുടെത് തന്നെയെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവ് പുറത്ത്. ശബ്ദം തന്‍റെത് തന്നെയെന്നും, ആരോട് പറഞ്ഞതാണെന്ന് ഒാര്‍മ്മയില്ലെന്നും സ്വപന. സ്വപ്ന സ്വന്തം കൈപടിയലെഴുതി അട്ടകുളങ്ങര ജയില്‍ സുപ്രണ്ടിന് നല്‍കിയ കത്തിന്‍റെ പകര്‍പ്പ് കൈരളി ന്യൂസിന്. ഈ കത്ത് നല്‍കിയതിന് പിന്നാലെയാണ് തിടുക്കപ്പെട്ട് കസ്റ്റംസ് സ്വപ്നയെ കൊണ്ട് രഹസ്യമൊഴി നല്‍കിക്കുന്നത്
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നു എന്ന സ്വപ്നയുടെ ശബ്ദസംഭാഷണം പുറത്ത് വരുന്നത് നവംമ്പര്‍ 18 നാണ് .എന്നാല്‍ ഈ ശബ്ദസംഭാഷണം ജയില്‍ ഉദ്യോഗസ്ഥര്‍ സ്വപ്നയെ പീഡിപ്പിച്ച് സൃഷ്ടിച്ചതാണെന്ന് കസ്റ്റംസ് നിലപാട് എടുത്തു. ശബ്ദ സംഭാഷണം പുറത്ത് വന്നതിനെ പറ്റി അന്വേഷിക്കണം എന്നവശ്യപ്പെട്ട് കസ്റ്റംസ് ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന് പരാതിയും നല്‍കിയിരുന്നു. നവംമ്പര്‍ 19 ന് ഈ വിവാദത്തെ പറ്റി സ്വന്തം കൈപ്പടയില്‍ സ്വപ്ന എഴുതി സമര്‍പ്പിച്ച കത്താണിത്.
വിവാദമായ ശബ്ദ ശകലം തന്‍റെത് തന്നെയാണെന്നും, എന്നാല്‍ അത് ആരോട് ഏപ്പോള്‍ പറഞ്ഞതാണെന്നും ഒാര്‍മ്മയില്ലെന്നുമാണ് സ്വപ്ന ഈ കത്തിലെഴുതിയിരിക്കുന്നത്. ജയിലില്‍ വെച്ച് കേരള സര്‍ക്കാരിന്‍റെ ഭാഗമായ ഒരു ഉദ്യോഗസ്ഥനും തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും, അട്ടകുളങ്ങര ജയിലിലെ ആരുമായും താന്‍ കേസിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നുമാണ് സ്വപ്ന സ്വന്തം കൈപടയിലെഴുതിയ കത്തില്‍ പറയുന്നത്. ഈ കത്ത് നല്‍കിയതിന് പിന്നാലെയാണ് സ്വപ്നയെ തിടുക്കത്തില്‍ രഹസ്യമൊഴി നല്‍കാന്‍ കസ്റ്റംസ് തീരുമാനിക്കുന്നത്.
അതുവരെ തന്‍റെ ചെയ്തികളില്‍ സര്‍ക്കാരിന് യാതൊരു ബന്ധവും ഇല്ലെന്ന് ആവര്‍ത്തിച്ച് മൊഴി നല്‍കിയ സ്വപ്ന രഹസ്യമൊഴിയില്‍ മുഖ്യമന്ത്രിക്കും, സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കും എതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തി. അപ്പോള്‍ ചോദ്യം ഇതാണ് ജൂലൈ 11 ന് സ്വപ്ന പിടിയിലായി നവംബര്‍ 19 വരെയുളള നാല് മാസകാലയളവില്‍ അഞ്ചിലേറെ കേന്ദ്ര ഏജന്‍സികള്‍ തിരിച്ചും മറിച്ചും ചോദ്യം ചെയ്തിട്ടും വെളിപ്പെടുത്താതിരുന്ന പുതിയ വിവരങ്ങള്‍ നല്‍കിയതിന് പിന്നില്‍ പ്രലോഭനമോ സമ്മര്‍ദ്ദമോ ആവാം.
കസ്റ്റംസ് നീക്കത്തിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യം എന്ന എല്‍ഡിഎഫിന്‍റെ വാദഗതിയെ ബലപ്പെടുത്തുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന സ്വപനയുടെ കൈപ്പടയിലെഴതിയ കത്ത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here