അമ്മ ശ്രീദേവിയുടെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ ചാൽബാസ് ഇത് വരെ കാണാൻ കഴിഞ്ഞില്ലെന്നും എന്നാൽ തൽക്കാലം ഈ സിനിമ കാണാൻ ഉദ്ദേശിക്കുന്നില്ലെന്നും മകൾ ജാൻവി കപൂർ പറഞ്ഞു. ഇതാണ് മുംബൈയിലെ പാപ്പരാസികളുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. ഇതോടെ ബോളിവുഡിലെ അകത്തളങ്ങളിലും വിഷയം ചർച്ചയായി. ചിലർ ജാൻവിയെ അഹങ്കാരിയെന്ന് വരെ അടക്കം പറയാൻ തുടങ്ങി.
ജാൻവി കപൂർ പുതിയതായി അഭിനയിക്കുന്ന റൂഹി എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു പരാമർശം ഉയർന്നത്. ഹാർദിക് മേത്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിനേശ് വിജനാണ് നിർമ്മാണം. രാജ്കുമാർ റാവു, വരുൺ ശർമ എന്നിവർക്കൊപ്പം ജാൻവി കപൂർ ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിലേക്ക് കരാർ ഒപ്പിടുമ്പോൾ ചാൽബാസിൽ അമ്മ ശ്രീദേവി ചെയ്തതുപോലെയുള്ള വേഷമാണിതെന്ന് പറഞ്ഞിരുന്നു. ഇതാണ് ചിത്രം കാണുന്നത് ഒഴിവാക്കിയത്.
ചാൽബാസ് കാണാൻ കഴിയാതെ പോയത് മനപ്പൂർവമായിരുന്നില്ലെന്നാണ് യുവ നടി കുമ്പസാരിച്ചത്. എന്നാൽ ഇപ്പോൾ കാണാതിരിക്കുന്നത് മനപൂർവ്വമാണെന്നും ജാൻവി വെളുപ്പെടുത്തി. അമ്മയുടെ അഭിനയം സ്വാധീനിക്കാതിരിക്കാനും താരതമ്യം ചെയ്യപ്പെടാനുള്ള അവസരം ഒഴിവാക്കുവാനും കൂടി വേണ്ടിയാണ് ജനമനസ്സുകളിൽ സ്ഥാനം നേടിയ ഈ ചിത്രം പലരും ആവശ്യപ്പെട്ടിട്ടും കാണാതിരുന്നതെന്നാണ് ജാൻവിയുടെ വിശദീകരണം.
രാജ്കുമാർ റാവു, വരുൺ ശർമ എന്നിവർക്കൊപ്പമാണ് ജാൻവി നായികയായെത്തുന്നത്. ഇതൊരു ഹൊറർ കോമഡി ചിത്രമാണ്. ജാൻവി കപൂർ തന്റെ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി രാജ്യമെമ്പാടുമുള്ള വിവിധ മീഡിയ പോർട്ടലുകളിൽ അഭിമുഖം നൽകുന്നതിനിടയിലാണ് ഈ ചോദ്യം ഉയർന്നു വന്നത്.
റൂഹിയിൽ ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന നടിയോട് 1989 ലെ ചൽബാസിലെ അഞ്ജു-മഞ്ജു എന്ന അമ്മയുടെ വേഷത്തിൽ നിന്ന് എന്തെങ്കിലും പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാൽ ചോദ്യം നിരസിച്ച ജാൻവി തനിക്ക് ഇത് വരെ ഈ ചിത്രം കാണാൻ കഴിഞ്ഞിരുന്നില്ലെന്നും പിന്നീട് ശ്രമിക്കാതിരുന്നതിന് കാരണം ഇത്തരം താരതമ്യം ഒഴിവാക്കാനായിരുന്നുവെന്നും മറുപടി നൽകി.
Attachments area
Get real time update about this post categories directly on your device, subscribe now.