വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ ഇക്കുറി രണ്ട് ലക്ഷം പേര്‍

സംസ്ഥാനത്ത് ഇത്തവണ രണ്ട് ലക്ഷത്തോളം വോട്ടര്‍മാര്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യും. 80 വയസ്സ് പിന്നിട്ടവര്‍, കൊവിഡ് ബാധിതര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കാണ് ഈ സൗകര്യമൊരുക്കിയത്. പിഴവില്ലാത്ത രീതിയില്‍ ഈ നടപടി പൂര്‍ത്തിയാക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.

80 വയസ്സ് പിന്നിട്ട 8 ലക്ഷത്തോളം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. രണ്ട് ലക്ഷത്തോളം ഭിന്നശേശി വോട്ടര്‍മാരുമുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം രോഗമുക്തിയനുസരിച്ച് മാറും. ആബ്‌സെന്റി വോട്ടര്‍മാര്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് ഈ മൂന്നു വിഭാഗം വോട്ടര്‍മാര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അപേക്ഷാഫോം വോട്ടര്‍മാരുടെ വീടുകളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എത്തിച്ചു.

ഇത് പൂരിപ്പിച്ച് സമ്മതമറിയിച്ച 2 ലക്ഷത്തോളം പേര്‍ക്കാണ് വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നത്. ബാലറ്റ് പേപ്പര്‍ അച്ചടിച്ചതിനു ശേഷം ഈ മാസം 24 മുതല്‍ വോട്ടുടുപ്പിന്റെ തലേദിവസം വരെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും. അതത് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഈ വോട്ടര്‍മാരുടെ ലിസ്റ്റ് നല്‍കും. വോട്ടര്‍മാരുടെ സ്വകാര്യതയും, നടപടിക്രമങ്ങലിലെ സുതാര്യതയും ഉറപ്പ് വരുത്തും. സമയബന്ധിതമായി ഇത് പൂര്‍ത്തിയാക്കാന്‍ ഓരോ ജില്ലയിലും നാലംഗങ്ങളുള്ള മൂന്നൂറ് മുതല്‍ നാനൂറ് വരെ ടീമുകളെയാണ് നിയോഗിച്ചിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News