കരിക്കിന്‍ വെള്ളത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. ആന്റി ഓക്‌സിഡന്റ്‌സും ധാതുക്കളും ധാരാളമായി കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്നു. കരിക്കിന്‍ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ആരോഗ്യകരമായ ഏറെ മാറ്റങ്ങള്‍ ഉണ്ടാകുന്നതിന് സഹായിക്കും. കരിക്കിന്‍ വെള്ളം കുടിച്ചാലുള്ള മറ്റ് ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം.
ഒന്ന്
തൈറോയ്ഡിന്റെ കുറവ് പരിഹരിക്കാന്‍ മികച്ചതാണ് കരിക്കിന്‍ വെള്ളം. തൈറോയ്ഡ് ഹോര്‍മോണുകള്‍ വര്‍ധിപ്പിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും കരിക്കിന്‍ വെള്ളം സഹായിക്കും.
രണ്ട്
മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ കരിക്കിന്‍ വെള്ളം ഏറെ നല്ലതാണ്. വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അതും ഇല്ലാതാക്കും. ഒപ്പം മൂത്രം കടന്നുപോകുന്ന ധമനികളും ബ്ലാഡറും ശുദ്ധീകരിക്കുന്നതും കരിക്കിന്‍ വെള്ളത്തിന്റെ ഗുണഫലങ്ങളില്‍ ഒന്നാണ്.
മൂന്ന്
കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാകാനും കരിക്കിന്‍ വെള്ളം സഹായിക്കുന്നു.
നാല്
കരിക്കിന്‍ വെള്ളം നമ്മുടെ ആഹാരക്രമത്തില്‍ ഉള്‍പെടുത്തുകയാണെങ്കില്‍ , നമ്മുടെ ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഇതുവഴി രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു . അതിനാല്‍ തന്നെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സുഗമമാക്കുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
Get real time update about this post categories directly on your device, subscribe now.