ഇ.ഡിക്കെതിരായ കേസ്‌ തുടരാമെന്ന്‌ ഹൈക്കോടതി; എൻഫോഴ്മെൻറിന്റെ ആവശ്യം മൂന്നാം വട്ടവും നിരസിച്ചു

മുഖ്യമന്തിക്കെതിരെ മൊഴി നൽകാൻ കസ്റ്റഡിയിലിരിക്കെ സ്വപ്‌ന സുരേഷിനെ നിർബന്ധിച്ചതിന് ഇ.ഡിക്കെതിരെ കസ്റ്റംസ് രജിസ്റ്റർ ചെയ്‌ത കേസ് തുടരാമെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച് അന്വേഷണം തടയണമെന്ന എൻഫോഴ്മെൻറിന്റെ
ആവശ്യം മുന്നാം വട്ടവും ഹൈക്കോടതി നിരസിച്ചു.

കസ്റ്റംസ് ഉദ്യാഗസ്ഥയെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്ഫോണിൽ ബന്ധപ്പെട്ടു എന്നും അന്വേഷണം തടയണമെന്നും ഇ.ഡിക്കു വേണ്ടി ഹാജരായ അറ്റോർണി ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. കേസിൽ തീരുമാനമുണ്ടാവുന്നതു വരെ കേന്ദ്ര ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യില്ലന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിലവിൽ ഉദ്യോഗസ്ഥരെ പ്രതികൾ ആക്കിയിട്ടില്ലന്നും സർക്കാർ അറിയിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കണമെന്ന എൻഫോഴ്സ്മെൻ്റ് ജോയിൻറ് ഡയറക്ടർ പി രാധകൃഷ്ണൻെ ഹർജിയാണ് ജസ്റ്റിസ് വി ജി അരുൺ പരിഗണിച്ചത്. ക്രൈം ബ്രാഞ്ച് അന്വേഷണം ഇല്ലാതാക്കാനാണ് എൻഫോഴ്സ്മെന്റിന്റെ ശ്രമമെന്ന് സർക്കാരിന്
വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ ഹരേൻ പി റാവൽ ബോധിപ്പിച്ചു. ഹർജിക്കാരൻ സ്വകാര്യ ആവശ്യത്തിനായി
ഔദ്യോഗിക രേഖകൾ ദുരുപയോഗം ചെയ്യുകയാണ്.

പൊലീസ്‌ അന്വേഷണം എൻഫോഴ്സ്മെന്റിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസിനെ ബാധിക്കില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
ക്രൈംബ്രാഞ്ച് തെളിവുണ്ടാക്കാൻ ശ്രമിക്കുകയാണന്നും ക്രൈംബ്രാഞ്ചിന്റെ കേസ് ഡയറിയും അന്വേഷണവുമായി ബന്ധപ്പെട്ട രേഖകളും കോതിയിൽ ഹാജരാക്കാൻ നിർദേശിക്കണമെന്നും ഇ.ഡി ജോയിന്റ് ഡയറക്റ്റർ പി രാധാകൃഷ്ണൻ സത്യവാങ്ങ്മൂലത്തിൽ ആവശ്യപ്പെട്ടു.

അന്വേഷണം വൈകിപ്പിക്കാനാണ് ഇഡിയുടെ ശ്രമമെന്നും ഇതിന്റെ മറവിൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനുമാണ് ഇ.ഡിയുടെ നീക്കമെന്നും കാണിച്ച് സർക്കാറും സത്യവാങ്മൂലം നൽകി. ഹർജിക്കാരനായ ജോയിന്റ് ഡയറക്‌ടർ കേസിൽ പ്രതി അല്ലെന്നും അതുകൊണ്ട് തന്നെ രേഖകൾ ആവശ്യപ്പെടാനാവില്ലന്നും സർക്കാർ അറിയിച്ചു.
ഹർജിക്കാരൻ കേന്ദ്ര സർക്കാരിന്റെ എല്ലാ അധികാര പിന്തുണയുള്ള ആളാണന്നും സാധാരണക്കാരനല്ലന്നും അന്വേഷണ ഉദ്യോഗസ്ഥനാണന്നും സർക്കാർ വ്യക്തമാക്കി.

ക്രൈംബ്രാഞ്ച് അന്വേഷണം അപഹാസ്യവും നിയമത്തിന്റെ ദുരുപയോഗവുമാണെന്നും അന്വേഷത്തിന്റെ മറവിൽ ക്രൈം ബ്രാഞ്ച് തെളിവുകൾ കെട്ടിച്ചമക്കുകയാണന്നും എൻഫോഴ്‌സ്മെൻറ് ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ തെളിവു നൽകാൻ നിർബന്ധിച്ചുവെന്ന സന്ദീപ് നായരുടെ കത്ത് സാമ്പത്തിക കോടതി പരിശോധിക്കും മുൻപേ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണന്നും ഇ.ഡി ആരോപിച്ചു. സ്വപ്‌നയോടൊപ്പം സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന രണ്ട് വനിതാ പൊലീസുകാരു ടെ മൊഴി രേഖപ്പെടുത്തിയാണ് ക്രൈംബ്രാഞ്ച് ഇ.ഡിക്കെതിരെ കേസെടുത്തത്. സ്വപ്‌നയുടെ ശബ്‌ദസന്ദേശം പുറത്ത് വന്നതിനെക്കുറിച്ച് അന്വേഷിക്കാൻ ഇ.ഡി തന്നെ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടുകയായിരുന്നു. കേസ് കുടുതൽ വാദത്തിനായി അടുത്ത മാസം 8 ലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News