മുരുകന്‍ കാട്ടാക്കടയ്ക്ക് വധഭീഷണി

കവിയും ഗാനരചയിതവുമായ മുരുകന്‍ കാട്ടാക്കടയ്ക്ക് വധഭീഷണി. ഏറെ ഹിറ്റായ ‘മനുഷ്യനാകണം’ എന്ന ഗാനം രചിച്ചതിനാണ് വധഭീഷണി.

‘ജ് നല്ല മനുശനാകാന്‍ നോക്ക് ‘ എന്ന നാടകത്തിന്റെ രചയിതാവ് ഇ കെ അയമുവിന്റെ ജീവിതം ചിത്രീകരിക്കുന്ന ‘ചോപ്പ്’ എന്ന ചലചിത്രത്തിനു വേണ്ടി എഴുതിയതാണ് ‘മനുഷ്യനാകണം’ എന്ന ഗാനം.

മുരുകനെ വധിക്കാന്‍ ഒരു സംഘത്തെ നിയോഗിക്കുമെന്നാണ് പേര് വെളിപ്പെടുത്താത ഫോണില്‍ ഭീഷണി മുഴക്കിയിട്ടുള്ളത്. സംഭവത്തില്‍ മുരുകന്‍ പരാതി നല്‍കി.

‘മനുഷ്യനാകണം, മനുഷ്യനാകണം, ഉയര്‍ച്ചതാഴ്ചകള്‍ക്കതീതമായ സ്നേഹമേ, നിനക്ക് ഞങ്ങള്‍ പേരിടുന്നു, അതാണ് മാര്‍ക്സിസം ‘ എന്ന വരികളുള്ള ഈ ഗാനം തെരഞ്ഞെടുപ്പ് കാലത്ത് വൈറലായി മാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News