ഇഡിക്കെതിരായ കേസുകൾ ഹൈക്കോടതി റദ്ദാക്കി; സന്ദീപ് നായരുടെ മൊ‍ഴി ഞെട്ടിക്കുന്നത്; തുടര്‍നടപടി വിചാരണ കോടതിക്ക് തീരുമാനിക്കാം

ഇ ഡി ക്കെതിരെ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കി. പ്രതികളുടെ പരാതിയിൽ നടപടി സ്വീകരിക്കേണ്ടത് വിചാരണ കോടതിയെന്ന് ഹൈക്കോടതി.

സന്ദീപ്‌ നായർ മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയടക്കമുള്ള കേസ് രേഖകൾ മുദ്രവച്ച കവറിൽ വിചാരണ കോടതിക്ക് കൈമാറാനും ജസ്റ്റിസ് വി ജി അരുൺ നിർദ്ദേശിച്ചു.

തുടർനടപടികൾ വിചാരണകോടതിക്ക്‌ തീരുമാനിക്കാം.

സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചെന്ന സന്ദീപ്‌നായരുടെ മൊഴിയിലാണ്‌ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച്‌ കേസ്‌ എടുത്തത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here