വാക്‌സിന്‍ ചലഞ്ചില്‍ അണിചേര്‍ന്നു മന്ത്രി കടകംപള്ളി സുരേന്ദ്രനും

വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന അകമഴിഞ്ഞ പിന്തുണയുടെ തെളിവാണ് ആരുടെയും ആഹ്വാനവുമില്ലാതെ തന്നെ ജനങ്ങള്‍ ഇത്തരമൊരു ജനകീയ ചാലഞ്ചുമായി മുന്നോട്ടു വന്നതെന്നും ജനങ്ങള്‍ ആഹ്വാനം ചെയ്ത ക്യാംപെയിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ ഓഫീസിലെ എല്ലാ ജീവനക്കാരും ശമ്പളത്തിന്റെ ഒരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച ചലഞ്ച് പൊതുസമൂഹമാകെ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനകം 3 കോടിയിലധികം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News