രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു: രോഗമുക്തി നിരക്ക് 93.1% ആയി ഉയർന്നുവെന്ന് കേന്ദ്രം

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം തമിഴ് നാട്ടിൽ 22,651 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 463 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു. കർണാടകയിൽ 16,068 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്,364 മരണവും സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിൽ 14,152 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 289 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തു.അതേ സമയം മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക് 94% മായി ഉയർന്നു. ദില്ലിയിൽ 423 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്ത്. ഇതോടെ ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.68% മായി കുറഞ്ഞു.

രാജ്യത്ത് ഏറ്റവും ഉയർന്ന കൊവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്ത മെയ്‌ 7 ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ രാജ്യത്തെ പ്രതിദിന കേസുകൾ 68% മായി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ 66% കേസുകളും 5 സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട്‌ ചെയ്യുന്നതെന്നും എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ കുറയുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 93.1% മായി ഉയർന്നു.അതേസമയം
12 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളിലെ ക്ലിനിക്കൽ ട്രയലിന്റെ അടിസ്ഥാനത്തിൽ, വാക്‌സിനുകൾ ഫലപ്രദവും സുരക്ഷിതവുമാണെന്ന് അധികൃതർ അറിയിച്ചു. കൊവാക്സിന്റെ കുട്ടികളുടെ ക്ലിനിക്കൽ ടെസ്റ്റ്‌ എയിംസ് പാട്നയിൽ പുരോഗമിക്കുന്നു. 18 വയസ്സിന് താഴെ പ്രായമുള്ള 525 കുട്ടികൾക്ക് വാക്‌സിൻ നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News