ADVERTISEMENT
ചിത്രകഥകള്‍ നിറച്ച പുസ്തകങ്ങളുമായി പിഞ്ചു കുട്ടികളെ തേടി വീട്ടിലെത്തുകയാണ് കോഴിക്കോട് പനങ്ങാട് മേഖലയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍.
ലോക്ക് ഡൗണില്‍ കളിയിടങ്ങള്‍ നഷ്ടപ്പെട്ട് വീടുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് ഡി വൈ എഫ് ഐ പുസ്തക വണ്ടി, വായനയുടെ പുതിയ വാതില്‍ തുറക്കുകയാണ്
ലോക്ഡൗണില്‍ കാലത്ത് കുട്ടികള്‍ പലരും മൊബൈല്‍ ഫോണിലാണ് സമയം കളയുന്നത്. ഇതില്‍ നിന്നുമുള്ള ആശ്വാസമാണ് പുസ്തക വായന. എന്നാല്‍ കുട്ടികള്‍ക്കാവശ്യമായ ചിത്രകഥ പുസ്തകങ്ങള്‍ കിട്ടാന്‍ കടകള്‍ തുറക്കണം. ലോക്ക് ഡൗണ്‍ നീണ്ടതോടെ , വീടിന്റെ അകത്തളങ്ങളില്‍ കഴിയുകയാണ് പിഞ്ചുകുട്ടികള്‍.
അവര്‍ക്കിടയിലേക്കാണ് ഡി വൈ എഫ് ഐ യുടെ പുസ്തക വണ്ടി ഓട്ടം തുടങ്ങിയത്. പനങ്ങാട് മേഖലയില്‍ ചിത്രകഥകള്‍ നിറച്ച പുസ്തക വണ്ടിയുടെ ഫ്ലാഗ് ഓഫ് ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് എല്‍ ജി ലിജീഷ് നിര്‍വ്വഹിച്ചു. എണ്ണൂറോളം പുസ്തകങ്ങളാണ് കുട്ടികളുള്ള വീടുകളില്‍ എത്തിച്ചത്.
പ്രസാധകരില്‍ നിന്നും വില കുറച്ചും സംഭാവനയായും ശേഖരിച്ച ചിത്ര കഥ പുസ്തകങ്ങള്‍ ഓരോന്നായി പാക്ക് ചെയ്ത് അതിനൊപ്പം ഒരു മിഠായിയും ചേര്‍ത്താണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിക്കുന്നു.
പുസ്തക വണ്ടി കുട്ടികള്‍ക്കെന്നപോലെ വീട്ടുകാര്‍ക്കും സന്തോഷം നല്‍കുന്നു. പുസ്തക വണ്ടിയുടെ ഫ്ലാഗ് ഓഫ് ചടങ്ങ്ങിന് കിഷോര്‍ സി അഭിഷ പ്രഭാകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Get real time update about this post categories directly on your device, subscribe now.