മുട്ട ചേർക്കാതെ കേക്ക് ഉണ്ടാക്കിയാലോ? മുട്ട ചേർക്കാതെ ചോക്ലേറ്റ് കേക്ക്

മുട്ട കഴിക്കാത്തവർക്ക് പലപ്പോഴും പല രുചികരമായ വിഭവങ്ങളും ഒഴിവാക്കേണ്ടി വരും.പ്രത്യേകിച്ച് കേക്കുകൾ… .മുട്ട ചേർക്കാതെ കേക്ക് ഉണ്ടാക്കിയാലോ?മുട്ട ചേർക്കാതെ ചോക്ലേറ്റ് കേക്ക്

ചേരുവ

  • രണ്ട് കപ്പ് മൈദ
  • അര ഗ്രാം കൊക്കോ പൗഡർ
  • ഒരു കപ്പ് തൈര്
  • ഒരു കപ്പ് പഞ്ചസാരപൊടി
  • ഒരു ടീസ്പൂൺ ബേക്കിങ് പൗഡർ
  • അര ടീസ്പൂൺ ബേക്കിങ് സോഡ
  • ഉപ്പ്
  • അര ടീസ്പൂൺ വാനില എസ്സെൻസ്
  • അര കപ്പ് വെണ്ണ
  • ചോക്കലേറ്റ് ചിപ്സ്
  •  ആദ്യം ബേക്കിംഗ് പാനിൽ എണ്ണ തേക്കുക

  • കുറച്ച് മൈദ ഇതിൽ വിതറിയ ശേഷം മാറ്റി വയ്ക്കുക.

  • ഒരു ബൗളിൽ തൈര്, പൊടിച്ച പഞ്ചസാര എന്നിവ ചേർത്ത് കട്ടികൾ രൂപപ്പെടാതിരിക്കുന്നത് വരെ ഇളക്കുക.

  • ഇതിനിടയിൽ ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ഇതിലേക്ക് ചേർത്തു കൊടുക്കാം.

  • കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കണം.

മൈദ, കൊക്കോ പൗഡർ എന്നിവ ചേർക്കാം. എല്ലാ ചേരുവകളും നന്നായി ഇളക്കുക. വെണ്ണ ചേർത്ത് ശേഷം ഇത് പൂർണ്ണമായും മിക്സ് ആവുന്നതുവരെ ചേരുവകൾ നന്നായി ഇളക്കിക്കൊണ്ടിരിക്കുക. വാനില എസ്സെൻസും ഉപ്പും ചേർത്തു കൊടുക്കാം.

തയ്യാറാക്കിയ മിശ്രിതം ബേക്കിംഗ് പാത്രത്തിലേക്കൊഴിക്കുക. ഇപ്പോൾ ചോക്കോ ചിപ്പുകളും കഷണങ്ങളാക്കിയ ബദാമും ഇതിനു മുകളിൽ വിതറുക.

പത്ത് മിനിറ്റ് മുൻപേ തന്നെ മൈക്രോവേവ് ഓവൻ പ്രീ-ഹീറ്റ് ചെയ്തു വയ്ക്കുക. കേക്ക് ഏറ്റവും മൃദുവായ രീതിയിൽ പാകമാകാനായി 35-40 മിനിറ്റെങ്കിലും ഓവനിൽ പാകം ചെയ്യുക.പാകമായി കഴിയുമ്പോൾ തണുപ്പിക്കാൻ വെച്ചശേഷം കഴിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News