സ്വര്‍ക്കടത്ത് കേസ്: അര്‍ജുന്‍ ആയങ്കിയുമായി കസ്റ്റംസ് കണ്ണൂരിലേക്ക്

കരിപ്പൂര്‍ സ്വര്‍ക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയെ തെളിവെടുപ്പിനായി കണ്ണൂരിലേക്ക് കൊണ്ടുപോയി. അഴീക്കോടെ വീട്ടിലടക്കം എത്തിച്ച് തെളിവെടുക്കും. പുലര്‍ച്ച 3.30നാണ് കസ്റ്റംസ് കണ്ണൂരിലേക്ക് പുറപ്പെട്ടത്

ഇയാളില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് പറയുന്ന സ്മാര്‍ട്ട് ഫോണ്‍ വീണ്ടെടുക്കാനാണ് കസ്റ്റംസ് ശ്രമിക്കുന്നത്. ഇതിലെ വാട്സ്ആപ്പ് ചാറ്റുകളും വോയ്‌സ് ക്ലിപ്പുകളും കേസില്‍ കൂടുതല്‍ പേരുടെ ഇടപെടല്‍ തെളിയിക്കുന്നതാകുമെന്ന നിഗമനത്തിലാണ് കസ്റ്റംസിന്റെ നീക്കം.

കരിപ്പൂര്‍ സ്വര്‍ണക്കടത്തും രാമനാട്ടുകര അപകട മരണവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ കണ്ണൂര്‍ സ്വദേശി അര്‍ജുന്‍ ആയങ്കി കേസില്‍ മുഖ്യ കണ്ണിയാണെന്ന് കസ്റ്റംസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

വാട്‌സ്ആപ്പ് സന്ദേശങ്ങളും ശബ്ദരേഖയും ഇതിന് തെളിവാണെന്നും കസ്റ്റംസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തെളിവ് നശിപ്പിക്കാന്‍ അര്‍ജുന്‍ ശ്രമിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്   ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News