കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്;  2 പേർ കൂടി കസ്റ്റഡിയിൽ

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസില്‍ 2 പേർ കൂടി കസ്റ്റംസ് കസ്റ്റഡിയിൽ. പാനൂർ സ്വദേശി അജ്മൽ സുഹൃത്ത് ആഷിക്ക് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

പാനൂരിലെ സക്കീനയുടെ മകനാണ് അജ്മൽ.  സക്കീനയെ ഇന്നലെ കസ്റ്റംസ് സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തത്.

അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് ഹൈക്കോടതിയെ സമീപിക്കും. കസ്റ്റഡി അപേക്ഷ നേരത്തെ എ സി ജെ എം കോടതി തള്ളിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here