ADVERTISEMENT
ആമസോണില്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ ഫഹദ് ഫാസില്‍ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം മാലിക് ടെലഗ്രാമില്‍. ചിത്രത്തിന്റെ പകര്‍പ്പ് ടെലഗ്രാമിലെ വിവിധ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു.
തീയേറ്റര്‍ റിലീസിനായി പരമാവധി ശ്രമിച്ചെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള അനിശ്ചിതത്വം തുടരുന്നതിനാല്‍ ഓ ടി ടി റിലീസിന് നിര്‍മാതാക്കള്‍ തയ്യാറാവുകയായിരുന്നു.
ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മാലിക്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.
27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. അന്‍പതു കഴിഞ്ഞ സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്.
തീരദേശജനതയുടെ നായകനായാണ് ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുലൈമാന്റെ ഇരുപതു വയസുമുതല്‍ അന്‍പത്തിയഞ്ചു വയസ്സുവരെയുള്ള കാലഘട്ടം സിനിമയില്‍ കാണിക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.