ഒളിമ്പിക്സിലെ വനിതാ ഫുട്ബോളില്‍ ക്വാര്‍ട്ടര്‍ ലൈനപ്പായി;  മത്സരം ഈ മാസം 30ന് 

ഒളിമ്പിക്സിലെ വനിതാ ഫുട്ബോളില്‍ ക്വാര്‍ട്ടര്‍ ലൈനപ്പായി.. ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ നെതര്‍ലണ്ട്സ് അമേരിക്കയെയും ബ്രസീല്‍ കനഡയെയും നേരിടും.. ഗ്രേറ്റ് ബ്രിട്ടന് ഓസ്ട്രേലിയയാണ് എതിരാളി.. സ്വീഡന്‍ ജപ്പാനെ നേരിടും.. ഈ മാസം 30നാണ് മത്സരം..

ഒളിമ്പിക്സ് വനിതാ ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ചൈനയെ നാണം കെടുത്തിയാണ് ഓറഞ്ച് പടയുടെ സൂപ്പര്‍വിജയം.. രണ്ട് ഗോളുകള്‍ക്ക് മറുപടിയായി നെതര്‍ലണ്ട്സ് ചൈനയുടെ വലയില്‍ അടിച്ചുകയറ്റിയത് എട്ടുഗോളുകളാണ്..സൂപ്പര്‍  താരം ലെയ്ക്കെ മാര്‍ട്ടിന്‍സ് ഉള്‍പ്പെട്ട ടീം പുറത്തെടുത്തത് ഒന്നാന്തരം പ്രകടനമാണ്..

ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത ഒരു ഗോളിന് സാംബിയയെ തോല്‍പിച്ചു. ആന്ഡ്രേസ ആല്‍വേസിന്‍റെ വകയായിരുന്നു വിജയഗോള്‍.. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഗ്രൂപ്പ് ജി ജേതാക്കളായാണ് സ്വീഡന്‍ ക്വാര്‍ട്ടറിലെത്തിയത്.

ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തില്‍ ന്യൂസിലണ്ടിനെതിരെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു സ്വീഡന്‍റെ വിജയം.. അന്നാ ആന്‍വേഗര്‍ഡും മഡ്ലൈന്‍ ജാനോഗിയും സ്വീഡിഷ് നിരയില്‍ ഗോളുകള്‍ നേടി.ഗ്രൂപ്പ് ഇയില്‍ ആതിഥേയരായ .

ജപ്പാന്‍ ഒരു ഗോളിന് ചിലിയെ പരാജയപ്പെടുത്തി. കനഡ-ബ്രിട്ടന്‍ മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. അമേരിക്കയെ ഓസ്ട്രേലിയ 1-1ന് സമനിലയില്‍ കുരുക്കി. ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ നെതര്‍ലണ്ട്സ് അമേരിക്കയെയും ബ്രസീല്‍ കനഡയെയും നേരിടും.. ഗ്രേറ്റ് ബ്രിട്ടന് ഓസ്ട്രേലിയയാണ് എതിരാളി.. സ്വീഡന്‍ ജപ്പാനെ നേരിടും.. ഈ മാസം 30നാണ് മത്സരം..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News