ഓപ്പറേഷന്‍ ചെയ്താൽ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകൾ കളിയാക്കും:വൈറലായി മമ്മൂട്ടിയുടെ പ്രസംഗം

ഓപ്പറേഷന്‍ ചെയ്താൽ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകൾ കളിയാക്കും:വൈറലായി മമ്മൂട്ടിയുടെ പ്രസംഗം

ഇതുവരെ ആർക്കുമറിയാത്ത രഹസ്യമാണ് മമ്മൂട്ടി പങ്കുവെച്ചത്. . കോഴിക്കോട് മേയ്‌ത്ര ആശുപത്രിയിൽ സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

”ഇ‌ടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താൽ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകൾ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ”

മമ്മൂട്ടിയുടെ ഡാൻസിനെ പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.ഡാൻസിന്റെ പേരിൽ ഈ മനുഷ്യൻ ഒരുപാട് ട്രോൾ ഏറ്റുവാങ്ങിയിട്ടുണ്ട്.ഇപ്പോൾ ഈ വാക്കുകൾ ചേർത്ത് വെക്കുന്നു എന്നാണ് ആര്യൻ മേനോൻ(നടനും സംവിധായകനും) എന്ന ആരാധകന്റെ കുറിപ്പ്.

ദക്ഷിണേന്ത്യയിൽ ഇതാദ്യമായാണ് സന്ധിമാറ്റിവയ്ക്കുന്നതിനുള്ളള റോബോർട്ടിക് ശസ്ത്രക്രിയ നടപ്പാക്കുന്നത്. ഇത്തരമൊരു പരിപാടിയിൽ പങ്കെടുത്തത് അതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News