രേഖയില്ലാത്ത 600 കോടി രൂപ എ ആര്‍ നഗര്‍ ബാങ്കിലുണ്ട്; പുതിയ ആരോപണവുമായി മുന്‍ മന്ത്രി കെ.ടി ജലീല്‍

600 കോടി രൂപയുടെ രേഖയില്ലാത്ത പണം എ ആര്‍ നഗര്‍ ബാങ്കില്‍ ഉണ്ടെന്ന പുതിയ ആരോപണവുമായി മുന്‍ മന്ത്രി കെ.ടി ജലീല്‍. ലീഗിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് അറിയാതെ അദ്ദേഹത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ഈ ബാങ്കില്‍ നിക്ഷേപിച്ചു എന്നും ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ചന്ദ്രിക ദിനപത്രത്തില്‍ 10 കോടി രൂപയുടെ കള്ളപ്പണം നിക്ഷേപിച്ച സംഭവത്തില്‍ പാണക്കാട് ഹൈന്ദ്രലി തങ്ങള്‍ നിരപരാധി ആണെന്നും യഥാര്‍ത്ഥ കുറ്റവാളി കുഞ്ഞാലികുട്ടിയാണെന്നും ജലീല്‍ ആരോപിച്ചു. എ.ആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതിയില്‍ പുതിയ വെളിപ്പെടുത്തലാണ് കെ.ടി ജലീല്‍ ഇന്ന് നടത്തിയത്. ബാങ്കില്‍ 600 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് ജലീല്‍ ആരോപിച്ചു

ചന്ദ്രിക ദിനപത്രത്തില്‍ 10 കോടി രൂപയുടെ കള്ളപ്പണം നിക്ഷേപിച്ച സംഭവത്തില്‍ പാണക്കാട് ഹൈന്ദ്രലി തങ്ങള്‍ നിരപരാധി ആണ് യഥാര്‍ത്ഥ കുറ്റവാളി കുഞ്ഞാലികുട്ടിയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഇപ്പോള്‍ തങ്ങള്‍ക്ക് അയച്ച നോട്ടീസ് പിന്‍വലിച്ച് കുഞ്ഞാലികുട്ടിക്ക് നോട്ടീസ് നല്‍കണം എന്ന് ജലീല്‍ ആവശ്യപ്പെട്ടു.

ചന്ദ്രിക ദിനപത്രത്തിന് എന്ന പേരില്‍ ഗള്‍ഫില്‍ നിന്ന് നാലര മില്ല്യണ്‍ യു എ ഇ ദിര്‍ഹം പിരിച്ചു. പിരിച്ച പണം കുഞ്ഞാലികുട്ടിയുടെ മകന്റെ ഖത്തറിലെ കമ്പനി വഴി കേരളത്തില്‍ നിക്ഷേപിച്ചു. ചന്ദ്രിക ദിനപത്രത്തിലെ ജീവനക്കാരുടെ പിഎഫ് തുക 5 കോടി അടക്കാന്‍ ഉണ്ട്. യുഎഇ യില്‍ 6 കോടി രൂപ പത്രം പ്രിന്റ് ചെയ്ത സ്ഥാപനത്തിന് നല്‍കാനുണ്ട്.

നിരപരാധിയായ പാണക്കാട് തങ്ങള്‍ക്ക് പകരം കുഞ്ഞാലികുട്ടി കുറ്റം ഏറ്റെടുക്കുന്നമെന്നും ജലീല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജലീലില്‍ ഉന്നയിച്ച ആരോപണത്തോടുള്ള കുഞ്ഞാലികുട്ടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News