ഓവൻ ഇല്ലാതെ പിസ തയ്യാറാക്കുന്നത് എങ്ങനെ

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണല്ലോ പിസ.ഓവൻ ഇല്ലാതെ പിസ്സ വീട്ടിൽ തന്നെ തയ്യറാക്കാവുന്ന ഒന്നാണ്. വളരെ എളുപ്പവും രുചിയോടെയും പിസ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.ആദ്യം പിസ ബേസ് ആണ് ഉണ്ടാക്കേണ്ടത്.പിസ ബേസിന് വേണ്ട ചേരുവകൾ;

ചൂടു വെള്ളം – 1/2 കപ്പ്
പഞ്ചസാര- 2 ടീസ്പൂൺ
ഒറിഗനോ- 1/2 ടീസ്പൂൺ
ഒലിവ് ഓയിൽ- 3 ടീസ്പൂൺ
മൈദ – ഒന്നര കപ്പ്
ഈസ്റ്റ് -1 ടീസ്പൂൺ
ഉപ്പ്

മൈദ, യീസ്റ്റ്, ഉപ്പ്, പഞ്ചസാര എന്നിവ ഒന്നിച്ചുചേർത്ത് കുഴയ്ക്കുക.യീസ്റ് വെള്ളത്തിൽ കലക്കി ഉപയോഗിക്കുക. അഞ്ച് മണിക്കൂർ വയ്ക്കുക. അതിനുശേഷം ചപ്പാത്തിക്ക് എടുക്കുന്നതുപോലെ വലിയ ഉരുളകളാക്കി പരത്തിഎടുക്കുക.പരത്തിയ മാവിലേക്ക് പിസ സോസ് തേച്ച് പിടിപ്പിക്കുക.ഒലീവെണ്ണയും തേയ്ക്കണം.

ഇനി ടോപ്പിംഗിനായുള്ള ചേരുവകൾ:

ചിക്കൻ കാൽ കിലോ
ക്യാപ്സിക്കം
ബ്ളാക്ക് ഒലിവ്
ചീസ്
പെരി പെരി സോസ്
ഉപ്പ്, കുരുമുളകുപൊടി – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ചിക്കൻ ചെറിയ കഷണങ്ങളായി മുറിക്കുക. അല്പം പെരി പെരി സോസ്, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് വറുത്തെടുക്കുക. ക്യാപ്സിക്കം,ബ്ളാക്ക് ഒലിവ് അല്പനേരം ആവി കേറ്റിയെടുക്കുക.

ചൂടായ പാനിൽ ചപ്പാത്തിക്കു പരത്തുന്നതു പോലെ പരത്തി എടുത്ത മാവ് 3 മിനിറ്റ് ഇരു വശവും വേവിച്ച് തീ ഓഫ് ചെയ്യണം. സോസ് ഒഴിച്ച് അതിന്റെ മുകളിൽ ചീസ് വിതറി ചിക്കൻ , കാപ്സിക്കം അരിഞ്ഞത്, ഒലിവ്‌ എന്നിവ വെച്ച് അതിന്റെ മേലെ കുറച്ചു കുരുമുളക് പൊടി , ഒറിഗാനോ എന്നിവ ഇട്ടു കൊടുക്കുക.
വീണ്ടും പാൻ ചെറു തീയിൽ പത്തു മിനിറ്റ് വേവിച്ചെടുക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News