വടകര-മാഹി കനാലിന്റെ നിര്‍മ്മാണം 5 റീച്ചുകളിലായി പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി

ദേശീയ ജലപാതയിലെ പ്രധാന ലിങ്ക് കനാലായ കുറ്റ്യാടി, മാഹി പുഴകളെ ബന്ധിപ്പിക്കുന്ന വടകര-മാഹി കനാലിന്റെ നിര്‍മ്മാണം 5 റീച്ചുകളിലായി പുരോഗമിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.   നിയമസഭയിൽ കെ. പി കുഞ്ഞഹമ്മദ്കുട്ടി മാസ്റ്ററിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

റീച്ച് 1-ല്‍ കനാല്‍ നിര്‍മ്മാണത്തിനുള്ള 29.9 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സാമൂഹിക ആഘാത പഠനവും വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശവും ലഭിച്ചിട്ടുണ്ട്.

ഇതിനാവശ്യമായ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. മൂഴിക്കല്‍ ലോക്ക്-കം-ബ്രിഡ്ജിന്റെ നിര്‍മ്മാണം 2022 ഡിസംബറിനകം പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

കന്നിനട പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. രണ്ട് നടപ്പാലങ്ങളില്‍ ഒരെണ്ണം പൂര്‍ത്തിയായി. രണ്ടാമത്തേത് ഒക്‌ടോബര്‍ 31 നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

റീച്ച് II-ല്‍ ആഴം, വീതി കൂട്ടല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്.   കോട്ടപ്പള്ളി പാലം പുനര്‍നിര്‍മ്മാണത്തിനുള്ള സാമൂ ഹിക ആഘാത പഠനം പൂര്‍ത്തിയാക്കി.  ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിച്ചുവരുന്നു. നാല് നടപ്പാലങ്ങളില്‍ രണ്ടെണ്ണം പൂര്‍ത്തിയായിട്ടുണ്ട്.

റീച്ച് III-ല്‍ കനാല്‍ നിര്‍മ്മാണം പുരോഗമിച്ചുവരുന്നു.  രണ്ട് പാലങ്ങളുടേയും നടപ്പാലങ്ങളുടേയും നിര്‍മ്മാണം പൂര്‍ത്തിയായി. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ചെരിയപൊയില്‍ അക്വാഡക്ട് സ്പാനുകള്‍ പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്.

റീച്ച് IV-ല്‍ ആഴം കൂട്ടല്‍ പ്രവൃത്തികള്‍ ഏറെക്കുറെ പൂര്‍ത്തിയായി. വെങ്ങോലി പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. തളിയാംവള്ളി പാലത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ വൈകാതെ പൂര്‍ത്തിയാക്കാനാകും. നാല് നടപ്പാലങ്ങളില്‍ രണ്ടെണ്ണത്തിന്റെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായി.

റീച്ച് V-ല്‍ കനാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിച്ചുവരുന്നു.  വീതി കൂട്ടുന്നതിനായി 37.56 ഏക്കര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. കരിങ്ങാലിമുക്ക് ലോക്ക്-കം-ബ്രിഡ്ജിന്റെ നിര്‍മ്മാണം നടന്നുവരികയാണെന്നും പാലം, നടപ്പാലം എന്നിവയുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2025-നകം വടകര-മാഹി കനാലിനെ ദേശീയ ജലപാതാ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള സത്വരനടപടികളാണ് നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News