കൃഷി വകുപ്പ് മന്ത്രിയുടെ പേരിൽ വ്യാജ ഇ-മെയിൽ സന്ദേശം; നടപടിയെടുക്കണമെന്ന് നിർദേശം

കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്റെ പേരും ഔദ്യോഗിക പദവിയും ദുരുപയോഗം ചെയ്ത് വ്യാജ ഇ-മെയിൽ സന്ദേശം. വിവിധ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ഇ-മെയിൽ വിലാസങ്ങളിലേക്ക് സന്ദേശം അയച്ചവർക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് കേരള പൊലീസ് മേധാവിയോട് മന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു.

എന്നാൽ മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് മന്ത്രിമാരുടെ ഔദ്യോഗിക ഇ-മെയിലിലേക്കും നിയമ വകുപ്പ് സെക്രട്ടറി, എൻട്രൻസ് കമ്മീഷണർ, ജലസേചന വിഭാഗം ചീഫ് എൻജിനീയർ, ധനകാര്യം (ബജറ്റ്) വിങ്, ഐ ടി (സി) ഡിപ്പാർട്ട്മെന്റ് തുടങ്ങിയവരുടെ ഔദ്യോഗിക ഇ മെയിലിലേക്കും വ്യാജ സന്ദേശം ലഭിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

അതേസമയം, കൃഷി വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക ഇ-മെയിൽ വിലാസം min.agri@kerala.gov.in ആണെന്നും കൃഷിവകുപ്പ് മന്ത്രിയുടെ കാര്യാലയത്തിൽ നിന്നും അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here