ഉമ്മൻചാണ്ടിയും ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാൻ ആണെങ്കിൽ പിന്നെ താൻ ഈ സ്ഥാനത്ത് എന്തിന്? ഇരു നേതാക്കളെയും തള്ളി വി ഡി സതീശൻ

ഡി സി സി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തിൽ പരസ്യമായി അതൃപ്തി അറിയിച്ച ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും തള്ളി വി ഡി സതീശൻ. ചർച്ച നടന്നില്ല എന്ന ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും വാദം തെറ്റാണെന്ന് സതീശൻ പറഞ്ഞു. താനും സുധാകരനും മൂലയിൽ മാറിയിരുന്നു കൊടുത്ത ലിസ്റ്റ് അല്ല ഇത്. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു പട്ടിക ഉണ്ടാക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാൻ ആണെങ്കിൽ പിന്നെ താൻ ഈ സ്ഥാനത്ത് എന്തിനാണെന്നും വി ഡി സതീശൻ ചോദിച്ചു. ഡിസിസി ലിസ്റ്റിൽ ആരും പെട്ടി തൂക്കികൾ അല്ല. അത്തരം വിമർശനങ്ങൾ അം​ഗീകരിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

പട്ടിക വൈകുന്നു എന്ന് ഒരു ഭാഗത്തു പറയുക, മറ്റൊരു ഭാഗത്തു ഇത് നീട്ടികൊണ്ട് പോകുക അത് ശരിയല്ല. ഡിസിസി പുനസംഘടനയുടെ എല്ലാ ഉത്തരവാദിത്തവും താനും കെ സുധാകരനും ഏറ്റെടുക്കുന്നു. അനാവശ്യ സമ്മർദ്ദത്തിന് വഴങ്ങില്ല. യുഡിഎഫിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ആണെന്നും വി ഡി സതീശൻ കൊച്ചിയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News