ദിവസം ഒരു നേരമെങ്കിലും ചെറുചൂട് വെള്ളത്തില്‍ ഉപ്പിട്ട് കുളിക്കാറുണ്ടോ?

ദിവസം രണ്ടും മൂന്നും നേരം കുളിക്കുന്നവരാണ് നമ്മള്‍. ഒന്നെങ്കില്‍ ചൂട് വെള്ളത്തില്‍, അല്ലെങ്കില്‍ തണുത്ത വെള്ളത്തിലാകും നമ്മള്‍ കുളിക്കുന്നത്. എന്നാല്‍ ഇനിമുതല്‍ ദിവസം ഒരു നേരമെങ്കിലും ചെറുചൂട് വെള്ളത്തില്‍ ഉപ്പിട്ട് കുളിച്ചുനോക്കൂ…ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഗുണം നല്‍കുന്നതാണ്.

ഉപ്പ് വെള്ളത്തിലെ കുളി ചര്‍മ്മത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതിലൂടെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്ന നിരവധി ധാതുക്കളും പോഷകങ്ങളും ഉണ്ട്. ഇതിലടങ്ങിയിട്ടുള്ള മഗ്‌നീഷ്യം, കാത്സ്യം, ബ്രോമൈഡ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളെ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ആഗിരണം ചെയ്യും. ഇ്ത് ചര്‍മ്മം മികച്ചതാക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഉപ്പ് വെള്ളത്തിലെ കുളി പതിവാക്കുന്നതിലൂടെ അത് ചര്‍മ്മത്തിലെ ചുളിവുകളും മറ്റും ഇല്ലാതാക്കും. ഇത് ചര്‍മ്മത്തെ മൃദുലവും മിനുസവും ഉള്ളതാക്കി മാറ്റുന്നു. ചര്‍മ്മത്തെ പുഷ്ടിപ്പെടുത്തിയും ചര്‍മ്മത്തിന്റെ നനവ് നിലനിര്‍ത്തുന്നതിലൂടെയും അത് നിങ്ങളുടെ ചര്‍മ്മത്തിലെ ചെറുപ്പം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. ഈ കുളിയിലൂടെ ചര്‍മ്മത്തിന് നഷ്ടമായ സ്വാഭാവിക തിളക്കം തിരിച്ച് ലഭിക്കും.

ചര്‍മ്മത്തിന്റെ ആരോഗ്യം പരമാവധി നിലനിര്‍ത്തുന്നതിനുള്ള പ്രധാന വഴി മൃതകോശങ്ങളെ ഇല്ലാതാക്കുക എന്നുള്ളതാണ്. ഉപ്പുവെള്ളത്തിലെ കുളി ഇതിന് സഹായിക്കും. ഫോസ്‌ഫേറ്റ് പോലുള്ള ബാത്ത് സാള്‍ട്ടുകള്‍ ഡിറ്റര്‍ജന്റുകളെപ്പോലെയാണ്. ഇത് ചര്‍മ്മത്തിലെ പരുപരുത്ത ചര്‍മ്മത്തെ മൃദുലമാക്കുകയും നശിച്ച ചര്‍മ്മം ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

ശരീരത്തില്‍ ഏറ്റവും സമ്മര്‍ദം അനുഭവിക്കുന്ന ഭാഗം പാദങ്ങളാണ്. നമ്മള്‍ സ്ഥിരമായി നടക്കുന്നത് കൊണ്ട് തന്നെയാണ് ഇത് സംഭവിക്കുന്നത്. പാദത്തിലെ പേശികള്‍ക്ക് ബലക്കുറവും പാദരക്ഷകള്‍ മൂലം പരുക്കന്‍ ചര്‍മ്മവും പലപ്പോഴും പാദങ്ങളില്‍ ഉണ്ടാവുന്നുണ്ട്. ഇതിനെയെല്ലാം പരിഹരിക്കുന്നതിന് നമുക്ക് മികച്ചതാണ് ഉപ്പുവെള്ളത്തിലെ കുളി.

ചര്‍മ്മം മോയ്സ്ചുറൈസ് ആക്കുന്നതിന് മികച്ചതാണ് ഉപ്പുവെള്ളത്തിലെ കുളി. ചര്‍മ്മത്തിന് വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ് ഇത്. ബാത്ത് സാള്‍ട്ടിലെ മഗ്‌നീഷ്യം ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. ചര്‍മ്മത്തിന് നനവ് നല്‍കുകയും ചര്‍മ്മ കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഉപ്പുവെള്ളത്തിലെ കുളി സഹായിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News