ഇന്റർനെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രം ഡൗൺ ലോഡ് ചെയ്ത സംഭവം; കോൺഗ്രസ് നേതാവിന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തു

ഇന്റർനെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രം ഡൗൺ ലോഡ് ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവിന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തു. കൊല്ലം കുണ്ടറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബാബുരാജിന്റെ മൊബൈൽഫോൺ ഉൾപ്പടെ കുണ്ടറ സ്റ്റേഷൻ പരിധിയിൽ 4 പേരുടെ ഫോൺ പിടിച്ചെടുത്തു.

കുട്ടികളുടെ അശ്ലീല ചിത്രം ഡൗൺലോഡ് ചെയ്തു കാണുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്തുന്ന സി ഹണ്ടിന്റെ ഭാഗമായാണ് പൊലീസ് കുണ്ടറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബാബുരാജിന്റെ മൊബൈൽ ഫോണും പരിശോധനയ്ക്കായി പിടിച്ചെടുത്തത്.

ബാബുരാജിന്റെ വസതിയിലെ ലാന്റ് ലൈൻ ഇന്റർനെറ്റ് ഐപി അഡ്രസ്സിൽ നിന്ന് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഉൾപ്പെട്ട വെബ്സൈറ്റിൽ കയറിയതായി പൊലീസ് ഹൈടെക് സെൽ കണ്ടെത്തിയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുണ്ടറ പൊലീസ് പരിശോധന നടത്തി മൊബൈൽ ഫോൺ പിടിച്ചെടുത്തത്.

അതേസമയം ബാബുരാജിന്റെ ഫോണിൽ അശ്ലീല ചിത്രങ്ങൾ പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായില്ല. ഡിലീറ്റ് ചെയ്യാനുള്ള സാധ്യത യുള്ളതിനാൽ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്കയക്കും. വൈഫൈ പാസ് വേഡ് അറിയാവുന്ന ആർക്കു വേണമെങ്കിലും ഇതെ നിരോധിത സൈറ്റിൽ പ്രവേശിക്കാനാകുമെന്നും പൊലീസ് പറഞ്ഞു.കൂടുതൽ വ്യക്തതക്കായാണ് മൊബൈല്‍ ഫോൺ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനക്കയക്കുന്നതെന്നും പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here