കനത്ത മഞ്ഞ്; കണ്ണൂരും മംഗലുരുവിലും ഇറക്കാനാവാതെ രണ്ട് വിമാനങ്ങള്‍ നെടുമ്പാശേരിയിലിറക്കി

കനത്ത മഞ്ഞു കാരണം കണ്ണൂരും മംഗലുരുവിലും ഇറക്കാനാവാതെ രണ്ട് വിമാനങ്ങള്‍ നെടുമ്പാശേരിയിലിറക്കി. യാത്രക്കാര്‍ വിമാനത്തില്‍ തന്നെ തുടരുകയാണ്. വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കിയതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. ഉടന്‍ തിരിച്ചുപോകാമെന്നാണ് യാത്രക്കാരെ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ദുബൈയില്‍ നിന്നും കണ്ണൂരിലേക്ക് വന്ന എയര്‍ ഇന്ത്യയുടെ വിമാനവും മംഗലുരുവിലെ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്പ്രസ്സ് വിമാനവുമാണ് കൊച്ചിയില്‍ ഇറക്കിയത്. എന്നാല്‍ യാത്രക്കാരെ വിമാനത്തില്‍ നിന്നും ഇറക്കിയിട്ടില്ല.

കനത്ത മഞ്ഞു കാരണമാണ് വിമാനം തിരിച്ചുവിടേണ്ടി വന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇത് മാറിയാലേ വിമാനം പുറപ്പെടാന്‍ കഴിയൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News