സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍; ഡബിള്‍ ധമാക്കയെന്ന് ജയചന്ദ്രന്‍

51ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം എം.ജയചന്ദ്രന് ലഭിച്ചു.പുരസ്‌കാരം ലഭിച്ചത് ഡബിള്‍ ധമാക്കയെന്ന് എം .ജയചന്ദന്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചു.

‘വളരെ കഷ്ടപ്പെട്ട് ചെയ്ത ചിത്രമാണ് സൂഫിയും സുജാതയും. അണിയറ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടതെല്ലാം ഓണ്‍ലൈന്‍ വഴിയാണ്, സൂഫി സംഗീത പാരമ്പര്യം തനിക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ്. ഒരവാര്‍ഡ് എങ്കിലും കിട്ടിയാല്‍ നല്ലതെന്ന് കരുതിയ ആളാണ് താന്‍, ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ 10 അവാര്‍ഡുകള്‍ ആകെ ലഭിച്ചു’

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടന്‍ ജയസൂര്യയും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് അന്നാ ബെന്നുമാണ്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News