ഇടുക്കിയിൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടുകളിൽ നീരൊഴുക്ക് വർധിക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്കാണ് ഉയരുന്നത്. ഇന്നലെ ജലനിരപ്പ് 136 അടിയിലെത്തിയപ്പോൾ തമിഴ്‌നാട് കേരളത്തിന് ആദ്യമുന്നറിയിപ്പ് നല്‍കിയിരുന്നു.
5650 ഘനയടി വെള്ളമാണ് ഓരോ സെക്കന്റിലും അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. 2150 ഘനയടി വീതം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.
142 അടിയാണ് അനുവദനീയമായ സംഭരണശേഷി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.