പച്ചക്കറി വില കുറയ്ക്കാൻ സർക്കാർ ഇടപെടൽ

പച്ചക്കറി വില പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാരിന്‍റെ ഇടപെടല്‍ . അന്യ സംസ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ ഏജന്‍സികളെ കൊണ്ട് പച്ചക്കറി വാങ്ങി സംസ്ഥാനത്ത് എത്തിച്ചു. ഹോട്ടികോര്‍പ്പിന്‍റെ നേതൃത്വത്തില്‍ ആണ് പച്ചക്കറി കേരളത്തിലെത്തിച്ചത്. ഇതിന് പിന്നാലെ പച്ചക്കറി വില കേരളത്തില്‍ കുറയാന്‍ തുടങ്ങി.

വിപണിയില്‍ സര്‍ക്കാര്‍ ഇടപ്പെടതോടെ പച്ചക്കറി വില സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞു. 90 രൂപ ഉണ്ടായിരുന്ന തക്കാളിക്ക് ഹോട്ടികോര്‍പ്പിന്‍റെ പച്ചക്കറി ശാലയിലെ ഇന്നത്തെ വില 55 രൂപ മാത്രം. കാരറ്റ് 55 രൂപയാണ് . പടവലം 38 , സവാള 35രൂപക്കും, ചെറിയ ഉളളിക്ക് 50 രൂപയുമാണ് ഹോട്ടികോര്‍പ്പ് വില്‍ക്കുന്നത്, നാടന്‍ വേണ്ടക്ക 60 , ബീന്‍സ് 66 ,ബീറ്റ്റൂട്ട് 30 രൂപക്കുമാണ്  വില്‍ക്കുന്നത്. വിപണിയില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലാണ് വില കുറയാന്‍ കാരണമെന്ന് കൃഷി മന്ത്രി പി പ്രസാദ് കൈരളി ന്യൂസിനോട് പറഞ്ഞു.

കര്‍ണ്ണാടകത്തില്‍ നിന്നും, തമി‍ഴ്നാട്ടില്‍ നിന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഹോട്ടികോര്‍പ്പും, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലുമാണ്  പച്ചക്കറി വാങ്ങിയാണ് പ്രതിസന്ധി പരിഹരിച്ചത്.  ആദ്യ ലോഡ് പച്ചക്കറി തിരുവനന്തപുരത്തെ ആനയറ മാര്‍ക്കറ്റിലെത്തി.

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ എത്തുന്നതിനുളള പ്രതിസന്ധി പരിഹരിച്ചതായി ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. വിലനിയന്ത്രണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ന് കേന്ദ്ര മന്ത്രിയെ കാണുമെന്ന് ജി ആര്‍ അനില്‍ വ്യക്തമാക്കി.

തമി‍ഴ്നാട്ടിലും, കര്‍ണ്ണാടകത്തിലും ഉണ്ടായ കനത്ത മ‍ഴയെ തുടര്‍ന്നാണ് അനിയന്ത്രിതമായ പച്ചക്കറി വില ഉയര്‍ന്നത്. വില ഉയര്‍ന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ അനങ്ങാപാറ നയം സ്വീകരിക്കുന്നത് ജനങ്ങളില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News