ചരിത്രം മറച്ചുവെച്ച് പ്രതിപക്ഷം; യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്നത് രാഷ്രീയ നിയമനങ്ങൾ

യു ഡി എഫ് ഭരണ കാലത്തെ സർവ്വകലാശാലകളിലെ വിവാദ നിയമനങ്ങൾ മറച്ചു വെച്ചാണ് പ്രതിപക്ഷം ഗവർണറെ മുൻനിർത്തി സർക്കാരിനെതിരെ വിമർശനവുമായി ഇപ്പോൾ രംഗത്ത് വരുന്നത്.സംസ്ഥാന ചരിത്രത്തിൽ ഒരു വൈസ് ചാൻസിലറെ ഗവർണർ പുറത്താക്കിയതും യു ഡി എഫ് ഭരണകാലത്തായിരുന്നു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ഭരണക്കാലത്ത് ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയിലാക്കിയ ഒട്ടേറെ നിയമനങ്ങൾ മറച്ചുവെച്ചാണ് ഇപ്പോൾ പ്രതിപക്ഷം സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഒരു വൈസ് ചാൻസലറെ ഗവർണർ പുറത്താക്കിയത് യുഡിഎഫ്‌ ഭരണകാലത്താണ് എം ജി സർവ്വകലാശാല വി സി എ വി ജോർജിനെ പുറത്താക്കിയ ഗവർണർ കോൺഗ്രസിന്റെ മുൻ ഡൽഹി മുഖ്യമന്ത്രി ആയിരുന്ന ഷീല ദീക്ഷിത് ആയിരുന്നു. കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലറായി നിയമിതനായ ഡോ. കെ എസ് രാധാകൃഷ്ണന്റെ നിയമനം തീർത്തും രാഷ്രീയ തീരുമാനമായിരുന്നു. എന്നാൽ ഇതേ കെ എസ് രാധാകൃഷ്ണൻ ഇപ്പോൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറി ഇരിക്കുകയാണ്.

ആൻറണിയുടെ പ്രത്യേക താൽപര്യപ്രകാരം ആയിരുന്നു കെ എസ് രാധാകൃഷ്ണന്റെ നിയമനം. ലീഗിൻറെ ഇഷ്ടക്കാരനായ ഡോക്ടർ എം അബ്ദുൽ സലാമിൻറെ നിയമനമാണ് കാലിക്കറ്റ് സർവകലാശാലയിൽ നടന്നത്. അവസാനം ലീഗിൻറെ സിൻഡിക്കേറ്റ് അംഗങ്ങൾ തന്നെ അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യം ഉയർത്തി എത്തി. ഇദ്ദേഹം കൈപ്പറ്റിയ ഇരട്ട പ്രതിഫലം തിരികെ പിടിക്കാൻ ഗവർണർ പിന്നീട് ഉത്തരവും ഇട്ടു. ഇപ്പോൾ പ്രതിപക്ഷം ഉയർത്തുന്ന വിവാദത്തിനു സമാനമായാണ് കണ്ണൂർ സർവകലാശാല വൈസ് ചാൻസിലറായി കോൺഗ്രസ് നേതാവ് ഡോക്ടർ ഖാദർ മാങ്ങാടനെ നിയമിച്ചത്. ചീഫ് സെക്രട്ടറി ജോസ് സിറിയക്, യുജിസി പ്രതിനിധി ഡോക്ടർ എസ് കെ ജോഷി ,സിൻഡിക്കേറ്റംഗം ഡോക്ടർ കെ ഗംഗാധരൻ എന്നിവരടങ്ങുന്ന സെർച്ച് കമ്മിറ്റി മൂന്നംഗ പാനലിനെ നിർദ്ദേശിക്കുന്നതിനുപകരം ഖാദർ മാങ്ങാടന്റെ ഒറ്റ പേരുമാത്രം ശുപാർശ ചെയ്യുകയായിരുന്നു.

അതേസമയം, ബിസി സ്ഥാനമൊഴിഞ്ഞ ശേഷവും ഖാദർ മാങ്ങാട് ഇപ്പോഴും സജീവരാഷ്ട്രീയത്തിൽ ഉണ്ട് ഇതും ഇപ്പോൾ പ്രതിപക്ഷം മറച്ചുവെയ്ക്കുന്നു. യുഡിഎഫ് ഭരണകാലത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് എതിരെ വിദ്യാർഥികളും അധ്യാപകരും തെരുവുകളിൽ സമരം അടക്കമുള്ള പ്രതിഷേധങ്ങൾ നടത്തിയതും കേരളം കണ്ടതാണ്. ഇത് എല്ലാം വിസ്മരിച്ചാണ് പ്രതിപക്ഷം ഇപ്പോൾ നിയമപരമായ നടപടിയിലൂടെ നടന്ന നിയമനങ്ങൾക്കെതിരെ ഗവർണറെ മുന്നിൽനിർത്തി വിമർശനവുമായി എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News