കേരളത്തിൻ്റെ പല പദ്ധതികളെയും കേന്ദ്ര സർക്കാർ തടസപ്പെടുത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നേരത്തെ അംഗീകരിച്ച പദ്ധതികൾക്ക് പോലും ഇപ്പോൾ തടസ്സം നിൽക്കുകയാണ് കേന്ദ്രം.
നേരത്തെ അനുകൂലിച്ച ശബരിമല വിമാനത്താവളം, കെ റെയിൽ ഉൾപ്പടെയുള്ള പദ്ധതികളിൽ എതിരഭിപ്രായത്തിനൊപ്പം നിൽക്കാനാണ് കേന്ദ്രം ഇപ്പോൾ ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. കൊച്ചിയിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിശ്രമിക്കുന്ന പ്രൊഫസർ എം കെ സാനുമാഷിനെ കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു. സാനുമാഷിൻ്റെ കൊച്ചി കാരക്കാമുറിയിലെ വീട്ടിലെത്തിയാണ് സന്ദർശിച്ചത്.
വളരെക്കാലത്തെ വ്യക്തി ബന്ധം സാനുമാഷുമായി തനിക്കുണ്ടെന്നും നിയമസഭയിൽ തങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചവരാണെന്നും കോടിയേരി പറഞ്ഞു. ചരിത്ര പ്രാധാന്യമുള്ള സന്ദർശനമാണിതെന്ന് സാനുമാഷും പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

