പ്രധാനമന്ത്രിയുടെ യാത്രയ്ക്കിടെ ഉണ്ടായ സുരക്ഷാ വീഴ്ച; തമ്മില്‍ തല്ലി ബിജെപിയും കോണ്‍ഗ്രസും

പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ യാത്രയ്ക്കിടെ ഉണ്ടായ സുരക്ഷാ വീഴ്ചയില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ബിജെപിയും കോണ്‍ഗ്രസും. സംഭവത്തില്‍ കോണ്‍ഗ്രസ് മറുപടി പറയണം എന്നാണ് കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ജീവന് ഭീഷണി ആകുന്ന തരത്തില്‍ ഒന്നും സംഭവിച്ചില്ല എന്നും യാത്ര മാറ്റി വെക്കാന്‍ സംസ്ഥാന സര്ക്കാര് അഭ്യര്‍ത്ഥിച്ചത് ആണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജിത്ത് സിംഗ് ചന്നി.

ജീവനോടെ തിരിച്ചെത്താന്‍ അനുവദിച്ചതിന് പഞ്ചാബ് മുഖ്യമന്ത്രിക്ക് നന്ദി എന്നായിരുന്നു സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചത്. എന്നാല് മഴ കാരണം ആളില്ലാത്തത് കൊണ്ട് പൊളിഞ്ഞ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തത് കൊണ്ടാണ് മോദി മടങ്ങിയത് എന്ന് കോണ്‍ഗ്രസും തിരിച്ചടിച്ചിരുന്നു.

മതിയായ സുരക്ഷ ഒരുക്കാതെ പ്രധാനമന്ത്രിയുടെ യാത്രയില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് തന്നെ മറുപടി പറയണം എന്നാണ് മറ്റൊരു കേന്ദ്ര മന്ത്രിയായ സ്മൃതി ഇറാനിയും നരേന്ദ്ര സിംഗ് തോമറും ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രിയുടെ യാത്രയില്‍ സുരക്ഷാ വീഴ്ച ഉണ്ടായി എന്നാണ് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ്, അമരീന്ദര്‍ സിംഗ് എന്നിവര്‍ ആരോപിച്ചത്. അതെ സമയം സംസ്ഥാന സര്‍ക്കാരിന് എതിരെ ഉയരുന്ന ആരോപണത്തെ ശക്തമായി ചെറുക്കുകയാണ് മുഖ്യമന്ത്രി ചരണ്‍ ജിത്ത് സിംഗ് ചന്നി. പ്രതിഷേധക്കാരോട് സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തി എങ്കിലും യാത്ര മാറ്റി വെക്കണം എന്ന് സംസ്ഥാന സര്‍ക്കാര് പ്രധാന മന്ത്രിയുടെ ഓഫീസിനോട് അഭ്യര്‍ത്ഥിച്ചിരുന്നതായി ചന്നി പറഞ്ഞു.

വിഷയത്തില്‍ അന്വേഷണം നടത്തും എന്നും താനുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് കൊണ്ടാണ് പ്രധാനമന്ത്രിയെ കാണാന്‍ ഭട്ടിന്‍ഡയില്‍ പോകാഞ്ഞത് എന്നും ചന്നി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച മുഖ്യ ആയുധമാക്കുകയാണ് ബിജെപി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News