കെഎസ്ആർടിസിക്ക് തിരിച്ചടി; വില വർദ്ധിപ്പിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷൻ

കെ എസ് ആർ ടി സിക്കുള്ള ഇന്ധന വില വർദ്ധിപ്പിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷൻ. ഒരു ലിറ്റർ ഡീസലിന് കെ എസ് ആർ ടി സി ഇനി നാല് രൂപ നാല്‍പ്പത്തി ഒന്ന് പൈസ അധികം നൽകണം. സാധാരണ പമ്പുകളിൽ ഒരു ലിറ്റർ ഡീസലിന് 93രൂപ 47പൈസ ഈടക്കുമ്പോൾ കെ എസ് ആർ ടി സി നൽകേണ്ടത്  97 രൂപ 88 പൈസ. വിലവർദ്ധനവ് മൂലം കെ എസ് ആർ ടിസിക്ക് ഒരു മാസം മൂന്ന് കോടി രൂപയുടെ അധിക ബാധ്യത.

കെഎസ്ആര്‍ടിസിക്ക് ഇരുട്ടടിയായിട്ടാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ പുതിയ  തീരുമാനം. നിലവിൽ 93രൂപ 47പൈസയാണ് കെ എസ് ആർ ടി സി ഡീസലിന് നൽകുന്ന വില. എന്നാൽ പ്രതിദിനം 50000 ലിറ്ററിന് മുകളില്‍ ഡീസല്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങളെ ബള്‍ക്ക് പര്‍ച്ചെയ്‌സര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വില വര്‍ദ്ധിപ്പിക്കാനായിരുന്നു പെട്രോളിയം കമ്പനികള്‍ക്ക് കേന്ദ്രം നല്‍കിയ നിര്‍ദ്ദേശം. ഇത് അനുസരിച്ച് ഇന്ന് മുതല്‍കെഎസ്ആര്‍ടിസിയെ ബള്‍ക്ക് പര്‍ച്ചെയ്‌സര്‍ എന്ന വിഭാഗത്തില്‍  ഉള്‍പ്പെടുത്തി. ലിറ്ററിന് 97 രൂപ 88 പൈസയാക്കി വിലയും വർദ്ധിപ്പിച്ചു.

കഴിഞ്ഞ ദിവസം വരെ സ്വകാര്യ പമ്പുകള്‍ക്ക് നല്‍കുന്ന 93.47 രൂപ നിരക്കിലായിരുന്നു കെഎസ്ആര്‍ടിസിക്കും ഡീസല്‍ നല്‍കി വന്നിരുന്നത്. ഇതില്‍ നിന്ന് 4.41 രൂപയുടെ വര്‍ദ്ധനയാണ് വരുത്തിയത്. ഒരു ദിവസം ശരാശരി അഞ്ചര ലക്ഷം ലിറ്റര്‍ ഡീസലാണ് KSRTC ഉപയോഗിക്കുന്നത്. ഇതോടെ ദിവസം 11.90 ലക്ഷം രൂപ അധിക ബാധ്യത ഉണ്ടാകും.

ഒരു മാസമാകുമ്പോള്‍ 3 കോടിയിലധികം രൂപയുടെ ബാധ്യതയാകും. നേരത്തെ 104രൂപ ഡീസലിന് വില വർദ്ധിപ്പിച്ച സമയത്ത് മാസം 10കോടിരൂപയുടെ അതിക ബാധ്യതയായിരുന്നു ഉണ്ടായിരുന്നത്. വില കുറഞ്ഞതോടെ ബാധ്യത ഇല്ലാതായെങ്കിലും ഈ വില വർദ്ധലന് വീണ്ടും കെ എസ് ആർ ടി സിക്ക് തിരിച്ചടിയായിരിക്കുകയാണ്.
തോടെ വിലകുറച്ച് കിട്ടുന്ന സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങാനാണ് കെ എസ് ആർ ടി സി തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News