രാജ്യസഭ സ്ഥാനാർത്ഥിയെ നാളെ തീരുമാനിക്കും; കെ സുധാകരൻ-സോണിയ ഗാന്ധി കൂടിക്കാഴ്ച്ച അവസാനിച്ചു

രാജ്യസഭാ സ്ഥാനാർഥി ചർച്ചകൾക്കായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. രാജ്യസഭാ സ്ഥാനാർത്ഥികളെ നാളെ തീരുമാനിച്ചേക്കും.

യുവാക്കൾക്കും സ്ത്രീകൾക്കും പരിഗണന നൽകുമെന്നും ഹൈക്കമാൻറ് ആരെയും നിർദേശിച്ചിട്ടില്ലെന്നും കെ സുധാകരൻ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനാർഥികളുടെ സാധ്യത പട്ടിക നാളെ ചർച്ചചെയ്യും. എം ലിജു മാത്രമല്ല പട്ടികയിലുള്ളത്. കെ മുരളീധരൻ ഹൈക്കമാൻഡിന് കത്തുനൽകിയതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News