പരീക്ഷ കേന്ദ്രങ്ങളിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി; മന്ത്രി വി ശിവൻകുട്ടി

പരീക്ഷ കേന്ദ്രങ്ങളിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെഴുത്താനുള്ള തയ്യാറെടുപ്പ് നടത്തിയതായും കുട്ടികൾ ഭയപ്പെടെണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2,894 കേന്ദ്രങ്ങളിലായി 4.33 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇന്ന് പരീക്ഷയെഴുതുന്നത്.

അതേസമയം, എളമരം കരീമിനെ ആക്ഷേപിച്ച അവതാരകൻ മുൻപ് മന്ത്രിമാരായ നേതാക്കളെയും ആക്ഷേപിച്ചിട്ടുണ്ടെന്നും ഇതിന് ചാനൽ മാപ്പ് പറയേണ്ടി വന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. അവതാരകൻ മാപ്പ് പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News