
എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി അനിൽ കാന്താണ് ജാഗ്രതാ നിർദേശം നൽകിയത്.
കൊലപാതകത്തിൻറെ പശ്ചാത്തലത്തിൽ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും ഡിജിപി നിർദേശിച്ചു.അതേസമയം എലപ്പുള്ളിയിൽ ആക്രമണത്തിനുശേഷം അക്രമി സംഘം ഉപേക്ഷിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്ന് ഉച്ചയോടെയാണ് സുബൈറിനെ ഒരു സംഘമാളുകൾ വെട്ടിക്കൊലപ്പെടുത്തിയത്.പള്ളിയില്‍ നിന്നും നിസ്ക്കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന സുബൈറിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയതിനുശേഷം വെട്ടിക്കൊല്ലുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here