ആർഎസ്എസും എസ്ഡിപിഐയും ബോധപൂർവം വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുന്നു; എൻ എൻ കൃഷ്ണദാസ്

ആർഎസ്എസും എസ്ഡിപിഐയും ബോധപൂർവം വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് എൻഎൻ കൃഷ്ണദാസ്. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനാണ് ഇരു സംഘടനകളും ശ്രമിക്കുന്നതെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

എൻ എൻ കൃഷ്ണദാസിന്റെ വാക്കുകൾ

വളരെ സമാധാനപരമായി ആളുകൾ ജീവിച്ചുപോരുന്ന ഒരു സ്ഥലമാണ് എലപ്പുള്ളി പഞ്ചായത്ത്‌. വർഗീയമായ അസ്വസ്ഥതകളൊന്നും ഇല്ലാത്ത ഒരിടമായിരുന്നു അവിടം. കുറച്ചുമാസങ്ങൾക്കു മുൻപാണ് ഒരു ആർഎസ്എസുകാരൻ കൊല്ലപ്പെട്ടത്.

അതിന് മുൻപ് തന്നെ ആർഎസ്എസുകാർ എസ്ഡിപിഐക്കാരെ ആക്രമിച്ചിരുന്നു. പിന്നീട് അസൂത്രിതമായി ഒരു വർഗീയ ചേരിതിരിവ് ആ പ്രദേശത്തുണ്ടാക്കാൻ ആർഎസ്എസും എസ്ഡിപിഐയും ശ്രമിച്ചു.

അതിനുള്ള നീക്കമാണ് ഈ കൊലപാതകങ്ങളും അക്രമപരമ്പരകളും. വർഗീയമായി ആളുകളിൽ ഭിന്നിപ്പുണ്ടാക്കുക, വർഗീയത വളർത്തുക എന്നീ ലക്ഷ്യത്തിൽ ആസൂത്രിതമായി നടന്ന കൊലപാതകങ്ങളാണ് ഇപ്പോഴത്തേതും മുമ്പത്തേതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here