John Paul : ജോൺ പോളിൻ്റെ മരണം ; ഫയർഫോഴ്സിനും പൊലീസിനും വീഴ്ച സംഭവിച്ചുവെന്ന ആരോപണം തെറ്റ് : കൈലാഷ് | Kailash

ജോൺ പോളിൻ്റെ ( john paul ) മരണവുമായി ബന്ധപ്പെട്ട വിവാദത്തെ തള്ളി നടൻ കൈലാഷ് ( Kailash ). താൻ സൂചിപ്പിച്ചത് സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ച് മാത്രം.ജോൺ പോളിന് അപകടമുണ്ടായത് ജനുവരിയിലാണ്. മരണവുമായി ആ സംഭവത്തിന് ബന്ധമുണ്ടെന്ന് പറയാനാകില്ല.

സഹായത്തിന് ഓടിയെത്തിയതും ആംബുലൻസ് എത്തിച്ചതും പാലാരിവട്ടം പൊലീസായിരുന്നു. മുഖ്യമന്ത്രിയും സർക്കാരും ജോൺ പോളിൻ്റെ ചികിത്സയടക്കമുള്ള കാര്യങ്ങളിൽ അനുഭാവപൂർവം ഇടപെടൽ നടത്തിയെന്നും കൈലാഷ് പറഞ്ഞു.

താൻ സൂചിപ്പിച്ച സാങ്കേതിക പ്രശ്നങ്ങളെ മനസിലാക്കാതെയുള്ള വിവാദം അനാവശ്യമാണെന്നാണ് നടൻ കൈലാഷ് പ്രതികരിച്ചത്. ഫയർഫോഴ്സിനും പൊലീസിനും വീഴ്ച സംഭവിച്ചുവെന്ന് താൻ  ആരോപണം ഉന്നയിച്ചിട്ടില്ല.
എവിടെയാണ് ബന്ധപ്പെടേണ്ടത് എന്ന് ആ സമയത്ത് തനിക്ക് നിശ്ചയമില്ലായിരുന്നു. പാലാരിവട്ടം പൊലീസ് സഹായം നൽകി. ആംബുലൻസ് എത്തിച്ചത് പൊലീസ് തന്നെ.

ഈ അപകടം നടന്നത് ജനുവരിയിലാണ്. ജോൺ പോളിൻ്റെ മരണവുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്ന് പറയാനാകില്ല. സാനുമാഷിൻ്റെ കത്തുമായി എത്തിയ തനിക്ക് മുഖ്യമന്ത്രിയുടെ അടുത്തു നിന്നുണ്ടായത് മികച്ച പ്രതികരണമായിരുന്നു. അടിയന്തിര ധനസഹായം നൽകിയെന്നും സർക്കാർ അനുഭാവപൂർവം ഇടപെട്ടുവെന്നും കൈലാഷ് പറയുന്നു.

കേരളത്തിൻ്റെ വ്യവസ്ഥിതിയിൽ ഒരു പ്രശ്നങ്ങളുമില്ല. അതിൽ സന്തോഷത്തോടെ ജീവിക്കുന്ന ആളാണ് താനെന്നും വിവാദങ്ങൾ അനാവശ്യമെന്നും കൈലാഷ് പറഞ്ഞു. ജോൺ പോളിന് അപകടമുണ്ടായ സമയത്ത് തൊട്ടടുത്തുണ്ടായിരുന്നത് കൈലാഷായിരുന്നു.

അനശ്വര കഥകളും കഥാപാത്രങ്ങളും ബാക്കിയാക്കി പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോൾ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അന്തരിച്ചത്. ഉദരരോഗങ്ങളും ശ്വാസകോശ പ്രശ്നങ്ങളും മൂലം മൂന്നു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഔദ്യോഗിക ബഹുമതികളോടെ കൊച്ചിയിലായിരുന്നു സംസ്കാരം നടന്നത്.

ഇളംകുളം സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. എറണാകുളം ടൗണ്‍ഹാളിലും ‘മരടിലെ വീട്ടിലും ചാവറ കള്‍ച്ചറല്‍ സെന്ററിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ രാഷ്ട്രീയ ചലച്ചിത്ര മേഖലകളിലെ പ്രമുഖരടക്കം ഒട്ടേറെപ്പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ വന്‍ ജനക്കൂട്ടം ജോണ്‍ പോളിനെ യാത്രയാക്കാന്‍ എത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News