CPIM: വർഗീയതയ്ക്കെതിരായ CPIM ബഹുജന റാലി; വന്‍ ബഹുജനപങ്കാളിത്തം

വർഗ്ഗീയതക്കെതിരെ CPIM(cpim)ൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജന റാലിയിലും ധർണ്ണയിലും വന്‍ ബഹുജനപങ്കാളിത്തം. പാലക്കാട്(palakkad) നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് രണ്ട് ദിവസം നീണ്ട് നിൽക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം വെമ്പായത്ത് സംഘടിപ്പിച്ച പരിപാടിയിൽ പ്രകോപനം ഉണ്ടാക്കാന്‍ എസ്ഡിപിഐ ശ്രമം നടന്നു.

പാലക്കാട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് CPIM ന്‍റെ നേതൃത്വത്തിൽ വന്‍ ബഹുജനറാലിയും പ്രകടനവും സംഘടിപ്പിച്ചത്. ‘ആർഎസ്‌എസ്‌–എസ്‌ഡിപിഐ കലാപകാരികളെ ഒറ്റപ്പെടുത്തുക’ എന്ന മുദ്രവാക്യം ഉയര്‍ത്തി ഏരിയാ കേന്ദ്രങ്ങളിൽ നടന്ന പരിപാടിയില്‍ ഒരോ സ്ഥലത്തും ആയിരങ്ങള്‍ പങ്കെടുത്തു.

സിപിഐഎം വെഞ്ഞാറമൂട് ഏരിയാ സംഘടിപ്പിച്ച ബഹുജറാലിയും പൊതു യോഗവും നടത്തുന്നതിനു മുന്നിലൂടെ എസ്ഡിപിഐ പ്രകടനo കടന്നുപോകാൻ ശ്രമിച്ചത് പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് തടഞ്ഞു.

ഇതേ തുടര്‍ന്ന് കുറച്ചുനേരം വെമ്പായം നെടുമങ്ങാട് റോഡ് ഗതാഗതം തടസ്സപ്പെട്ടു. നെയ്യാറ്റിന്‍ക്കരയില്‍ നടന്ന പരിപാടി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍ ഉത്ഘാടനം ചെയ്തു

വർക്കലയിൽ സിഐടിയു സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദനും, കോവളത്ത് സംസ്ഥാന കമ്മറ്റി അംഗം ഡോ. ടി എൻ സീമയും , മംഗലപുരത്ത് സംസ്ഥാന കമ്മറ്റി അംഗം വി ജോയ് എംഎല്‍എയും വിതുരയിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാറും , വെഞ്ഞാറമൂട്ടിൽ ഡി കെ മുരളി എം എല്‍എയും , വിളപ്പിലിൽ ഐ ബി സതീഷ് എംഎല്‍എയും ഉദ്ഘാടനം നിര്‍വഹിച്ചു. വഞ്ചീയൂരില്‍ നടന്ന പരിപാടി സംസ്ഥാന കമ്മറ്റി കടകംപളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ Rss ഉം പോപ്പുലർ ഫ്രണ്ടും നടത്തുന്ന തീവ്രമായ ആശയ പ്രചരണം ചെറുക്കുക എന്നതാണ് പരിപാടി കൊണ്ട് CPIM ലക്ഷ്യമിടുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News