ആശുപത്രിയുടെ ചിഹ്നം കണ്ടാല്‍ പോലും ഹാലിളകുന്ന അവസ്ഥയിലാണ് പ്രതിപക്ഷ നേതാവ്: പി രാജീവ്

ആശുപത്രിയുടെ ചിഹ്നം കണ്ടാല്‍ പോലും ഹാലിളകുന്ന അവസ്ഥയിലാണ് പ്രതിപക്ഷ നേതാവെന്ന് മന്ത്രി പി രാജീവ്. വിശ്വാസത്തെ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കാനാണ് ശ്രമമെന്നും ആശുപത്രിയുടെ ചിഹ്നം മതചിഹ്നം എന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വൈദികരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. തന്റെ വാക്കാണ് കോണ്‍ഗ്രസ്സില്‍ അവസാന വാക്ക് എന്ന് വരുത്താനുള്ള സതീശന്റെ ശ്രമം പ്രതിപക്ഷത്തെ വെട്ടിലാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചില ചിഹ്നങ്ങള്‍ കാണുമ്പോള്‍ എന്തിനാണ് ഹാലിളകുന്നതെന്നും അദ്ദേഹം ചോദിച്ചു.

KSRTC സമരം; ഗവണ്മെന്റ് നല്‍കിയ ഉറപ്പ് യുണിയനുകള്‍ അംഗീകരിക്കുന്നില്ല: മന്ത്രി ആന്റണി രാജു

ഗവണ്മെന്റ് നല്‍കിയ ഉറപ്പ് യുണിയനുകള്‍ അംഗീകരിക്കുന്നില്ലെന്ന് മന്ത്രി ആന്റണി രാജു(Antony Raju). കെഎസ്ആര്‍ടിസി(KSRTC) സമരത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പണിമുടക്ക് നോട്ടീസ് കിട്ടിയ ശേഷം രണ്ടു വട്ടം ചര്‍ച്ച നടത്തിയിട്ടുണ്ട്. പണിമുടക്ക് മറ്റ് സമരങ്ങളെ പോലെയല്ല, വളരെ ഗുരുതരമായി തന്നെ കെഎസ്ആര്‍ടിസിയെ(KSRTC) ബാധിക്കുമെന്നും യൂണിയനുകള്‍ ഇത് മനസിലാക്കി സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബസ്സ് ചാര്‍ജ്(Bus Charge) വര്‍ധിപ്പിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ പോലും പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here